Advertisement

മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരെ നെതര്‍ലന്‍ഡസ് ടീമില്‍, ഓഗസ്റ്റില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ ന്യൂസിലാന്‍ഡ് ടീമില്‍; ആരാണീ ദക്ഷിണാഫ്രിക്കൻ താരം?

June 21, 2022
Google News 2 minutes Read

ക്രിക്കറ്റിൽ സ്വന്തം രാജ്യത്തിന് വേണ്ടിയല്ലാതെ ടീം മാറി മറ്റ് രാജ്യങ്ങൾക്ക് വേണ്ടി കളിക്കുന്ന താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇവയ്‌ക്കൊപ്പം തൻ്റെ പേര് കൂടി ചേർത്തിരിക്കുകയാണ് മൈക്കല്‍ റിപ്പണ്‍. നെതർലൻഡ്‌സിന് വേണ്ടി കളിക്കുന്ന ഓൾറൗണ്ടർ മൈക്കൽ റിപ്പണിനെ ന്യൂസിലൻഡ് ടീമിൽ ഉൾപ്പെടുത്തി. അയർലൻഡ്, സ്കോട്ട്ലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ പര്യടനം നടത്തുന്ന ന്യൂസിലൻഡ് ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

നെതര്‍ലന്‍ഡ്‌സിന്റെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായിരുന്നു കേപ് ടൗണ്‍ സ്വേദേശിയായ റിപ്പണ്‍. ന്യൂസിലാന്‍ഡിനെതിരെയുള്ള മൂന്ന് ഏകദിന മത്സരമടക്കം 31 തവണയാണ് താരം ഡച്ച് ടീമിന്റെ ദേശീയ ജേഴ്‌സിയണിഞ്ഞത്. ഒരു ദേശീയ ടീമില്‍ കളിക്കുന്നതിനോടൊപ്പം തന്നെ ഒരു അസോസിയേറ്റ് രാജ്യത്തിനായും കളിക്കാം എന്ന ഐ.സി.സിയുടെ എലിജിബിലിറ്റി റൂള്‍സ് അടിസ്ഥാനമാക്കിയായിരുന്നു റിപ്പണ്‍ നെതര്‍ലന്‍ഡ്‌സിനായി കളിച്ചിരുന്നത്.

എന്നാല്‍ സ്വന്തം ടീമില്‍ ഫുള്‍ മെമ്പറായി സ്ഥാനക്കയറ്റം ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തേക്ക് അസോസിയേറ്റ് രാജ്യത്തിനായി കളിക്കാന്‍ സാധിക്കില്ല. ജൂലൈ 10 മുതല്‍ 15 വരെ അയര്‍ലാന്‍ഡിനെതിരായി നടക്കുന്ന മത്സരങ്ങളില്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റനെറിന് പകരം ടോം ലാഥമിന് കീഴിലാവും കിവി പട മത്സരത്തിനിറങ്ങുക.

ന്യൂസിലാന്‍ഡ് ഏകദിന ടീം: ടോം ലാഥം (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, ഡെയ്ന്‍ ക്ലീവര്‍, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, മാറ്റ് ഹെന്റി, ആദം മില്‍നെ, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നെര്‍, വില്‍ യങ്

ന്യൂസിലാന്‍ഡ് ടി-20 ടീം: മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെയ്ന്‍ ക്ലീവര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്ടല്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ റിപ്പണ്‍, ബെന്‍ സിയേഴ്സ്, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നെര്‍

Story Highlights: Michael Rippon becomes first left-arm wristspinner picked by New Zealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here