സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്ത്യയിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം സൗദി ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്. ഇന്ത്യ ഉള്‍പ്പെടെ 4 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് ആണ് പിന്‍വലിച്ചത് ( Saudi lifts travel restrictions ).
കൊവിഡ് വ്യാപനത്തെ തുടര്‍ന്നു 16 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തങ്ങളുടെ പൗരന്‍മാര്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് സാഹചര്യം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നു 4 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് ആണ് ഇപ്പോള്‍ സൗദി പിന്‍വലിച്ചത്. ഇന്ത്യ, എത്യോപ്യ, തുര്‍ക്കി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്ക് ഇനി സൗദി പൗരന്‍മാര്‍ക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also: ഉറുമാമ്പഴം തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു
2 വര്‍ഷത്തിന് ശേഷമാണ് സൗദി പൗരന്‍മാര്‍ക്ക് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്. ലെബനന്‍, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോങ്കോ, ലിബിയ, ബലാറസ്, സൊമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസുലെ എന്നീ രാജ്യങ്ങലേക്ക് സൗദി പൗരന്‍മാര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് തുടരും. അടിയന്തിരമായി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ട പൗരന്‍മാര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം എന്നാണ് നിര്‍ദേശം.
Story Highlights: Saudi lifts COVID-19 travel restrictions to Turkey, India, Ethiopia and Vietnam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here