Advertisement

‘ബിജെപി വിട്ട് എങ്ങോട്ടുമില്ല’; നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ഉറച്ച പിന്തുണ നല്‍കുമെന്ന് സുരേഷ് ഗോപി

June 21, 2022
2 minutes Read

ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നല്‍കുമെന്ന് സുരേഷ് ഗോപി. ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാലാണ് സുരേഷ് ഗോപി പാര്‍ട്ടി വിടുന്നതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് നടന്റെ വാക്കുകള്‍. ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം. ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന്.(sureshgopi response about leaving bjp)

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

രാജ്യസഭ എംപിയായിരിക്കേ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്തായിരുന്നുവെങ്കിലും മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിന് പിന്നാലെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തിലും അദ്ദേഹം മത്സരിക്കാനിറങ്ങി. മൂന്നാം സ്ഥാനത്തായിരുന്നു. സുരേഷ് ഗോപിയെ വീണ്ടും തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തോട് സുരേഷ് ഗോപി കൈകൊടുത്തിട്ടില്ല. തൃശൂരിനേക്കാള്‍ തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങുന്നതാണ് നല്ലതെന്ന വിദഗ്ധാഭിപ്രായവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Story Highlights: sureshgopi response about leaving bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top