മൂന്ന് മാസം മുമ്പ് ഭാര്യ മരിച്ചു, പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കിയ 70കാരനിൽ നിന്ന് യുവതി അടിച്ചെടുത്തത് 1.80 കോടി രൂപ

ഭാര്യയുടെ മരണത്തെ തുടർന്ന് പുനർവിവാഹത്തിന് ശ്രമിക്കുന്നതിനിടെ ഡോക്ടറായ വയോധികൻ സാമ്പത്തിക തട്ടിപ്പിനിരയായി. വിവാഹവാദ്ഗാനം നൽകിയ യുവതിയാണ് ലഖ്‌നൗ സ്വദേശിയായ 70 കാരനില്‍ നിന്ന് 1.80 കോടി രൂപ അടിച്ചെടുത്തത്.
മൂന്ന് മാസത്തിന് മുന്‍പാണ് ഡോക്ടറുടെ ഭാര്യ മരിച്ചത്. ഇതിന് പിന്നാലെ 70കാരനായ ഡോക്‌ടര്‍ പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവാഹ അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹം നാല്‍പതുകാരിയായ കൃഷ്‌ണ ശര്‍മ്മ എന്ന സ്‌ത്രീയുമായി അടുപ്പത്തിലായി. ഡോക്ടറെ ഒരുപാട് ഇഷ്ടപ്പെട്ടെന്നും വിവാഹം കഴിക്കാമെന്നും കൃഷ്‌ണ ശര്‍മ്മ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
ഫ്ലോറിഡയിലാണ് താമസമെന്നും തന്‍റെ വിവാഹ ബന്ധം വേര്‍പെടുത്തിയതാണെന്നുമാണ് കൃഷ്‌ണ ശര്‍മ്മ ഡോക്ടറോട് പറഞ്ഞത്. അമേരിക്കയിലെ കാര്‍ഗോ ഷിപ്പില്‍ മറൈന്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണെന്നാണ് ഇവർ ഡോക്ടറെ വിശ്വസിപ്പിച്ചത്. പുതിയ ബിസിനസ് തുടങ്ങുകയാണെന്നും അതിനായി അത്യാവശ്യമായി പണം വേണമെന്നും പറഞ്ഞാണ് കൃഷ്‌ണ ശര്‍മ്മ പണം ആവശ്യപ്പെട്ടത്.
ഇക്കാര്യങ്ങളെല്ലാം വിശ്വസിച്ച ഡോക്‌ടർ കൃഷ്‌ണ ശര്‍മ്മയ്ക്ക് പണം നൽകി. ഇതിന് ശേഷം യുവതിയെ ഫോൺ വിളിക്കുമ്പോൾ കിട്ടുന്നില്ലെന്നും അവർ സ്വിച്ച്‌ഡ് ഓഫ് ചെയ്‌തെന്നും ഡോക്ടർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഡോക്‌ടർ ലഖ്‌നൗ സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights: woman stole Rs 1.80 crore from the 70-year-old man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here