ബൈക്കിന്റെ ഷോക് അബ്‌സോര്‍ബര്‍ കൊണ്ട് ഭാര്യയുടെ തലയിലും മുഖത്തും അടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

കൊല്ലം ഇരവിപുരത്ത് യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയും ഇരവിപുരത്ത് സ്ഥിരതാമസമാക്കുകയും ചെയ്ത മഹേശ്വരിയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് മുരുകന്‍ കുറ്റം സമ്മതിച്ചു. (husband killed wife by hitting her with bike shock absorber)
ഇന്നലെ രാത്രി ഉണ്ടായ കൊലപാതകം ഇന്ന് രാവിലെയോടെയാണ് പുറംലോകമറിയുന്നത്. മഹേശ്വരിയെ ജോലിക്കുപോകാന്‍ വിളിക്കാനായി അയല്‍വാസിയായ സ്ത്രീ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. മഹേശ്വരി കട്ടിലില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു. ഭര്‍ത്താവ് മുരുകന്‍ മൃതദേഹത്തിനു സമീപത്ത് ഇരിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി മുരുകനെ കസ്റ്റഡിയിലെടുത്തു.
ബൈക്കിന്റെ ഷോക് അബ്‌സോര്‍ബര്‍ ഉപയോഗിച്ച് മുരുകന്‍ ഭാര്യയുടെ തലയ്ക്കും മുഖത്തും അടിക്കുകയായിരുന്നു. അടിയില്‍ മഹേശ്വരിയുടെ മുഖം വികൃതമായി. ഇസ്തിരി തൊഴിലാളികളാണ് മഹേശ്വരിയും മുരുകനും. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം.മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: husband killed wife by hitting her with bike shock absorber
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here