Advertisement

വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥരെ വ്യവസായ പ്രമുഖര്‍ ജോലിക്കെടുക്കട്ടെ; വിമര്‍ശനവുമായി അഖിലേഷ് യാദവ്

June 22, 2022
3 minutes Read
akhilesh yadav says send ex soldiers to pro agnipath industrialists company

കേന്ദ്രത്തിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. പദ്ധതിയെ പിന്തുണച്ച വ്യവസായ പ്രമുഖര്‍ വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥരെ അവരുടെ കമ്പനികളില്‍ ജോലിനല്‍കി നിയമിക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അഗ്‌നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.(akhilesh yadav says send ex soldiers to pro agnipath industrialists company)

അഗ്നിപഥ് പദ്ധതിയെ പിന്തുണയ്ക്കുന്ന പ്രമുഖ വ്യവസായികള്‍ക്ക് വിരമിച്ച സൈനികരുടെ ലിസ്റ്റ് അയയ്ക്കുമെന്ന് ഉത്തര്‍പ്രദേശ് പ്രതിപക്ഷ നേതാവ് അഖിലേഷ് മുന്നറിയിപ്പ് നല്‍കി.

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക, ബയോകോണ്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷാ തുടങ്ങിയ വ്യവസായ പ്രമുഖര്‍ അഗ്‌നിപഥ് പദ്ധതിയെ പിന്തുണച്ചതിന് പിന്നാലെയാണ് യാദവിന്റെ പ്രതികരണം.

Read Also: അഗ്നിപഥ് പ്രതിഷേധം: ഡൽഹി പൊലീസ് നടപടിയിൽ രാജ്യസഭ ചെയർമാന് പരാതി നൽകി എ.എ.റഹീം എംപി

അഗ്‌നിപഥ് സ്‌കീമീനിനെതിരെ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പുതിയ അഗ്‌നിവീരന്മാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി ആനന്ദ് മഹീന്ദ്രയടക്കം രംഗത്തെത്തിയത്. അഗ്‌നിപഥ് സ്‌കീമുമായി ബന്ധപ്പെട്ട് ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളില്‍ ദുഃഖമുണ്ടെന്നും അഗ്‌നിപഥ് പരിശീലനം ലഭിച്ച കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു എന്നും ആനന്ദ് മഹിന്ദ്ര ട്വിറ്ററില്‍ കുറിച്ചു. അഗ്‌നിവീരന്മാരുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്നും ആനന്ദ് മഹിന്ദ്ര കൂട്ടിച്ചേര്‍ത്തു.

Story Highlights: akhilesh yadav says send ex soldiers to pro agnipath industrialists company

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top