ശിവസേന പിളർപ്പിലേക്ക്; ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കും

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കും. ബിജെപിയുടെ പിന്തുണയോടെയാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. എൻഡിഎ ഘടകകക്ഷിയാകും. ഡൽഹിയിൽ ഇതിനായുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഏക്നാഥ് ഷിൻഡെയും ബി ജെ പി ദേശീയ നേതൃത്വവുമായി ധാരണയായെന്നാണ് സൂചന. പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവാദം നൽകി സ്‌പീക്കർക്ക് ഉടൻ കത്തുനൽകും.
നിയമസഭ പിരിച്ചുവിടാനുള്ള നീക്കം തടയുക എന്നുള്ളതാണ് പുതിയ പാർട്ടി രൂപകരണത്തോടെ പദ്ധതിയിടുന്നത്. ഒരുപക്ഷെ നിയമസഭ പിരിച്ചുവിടാൻ തീരുമാനമുണ്ടാകാനുള്ള സാധ്യതയുണ്ട്. മന്ത്രിസഭായോഗം അൽപസമയത്തിനകം ചേരുമ്പോൾ എന്ത് തീരുമാനത്തിലെത്തുമെന്നത് നിർണ്ണായകമാണ്.
Read Also: മഹാരാഷ്ട്രയിലെ കാര്യത്തിൽ ആശങ്കയില്ല, ശിവസേന അതിജീവിക്കും; കെ.സി വേണുഗോപാൽ
താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക്നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ് ഷിൻഡെ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു. ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷനേതൃപദവി വിശ്വാസത്തോടെ പാർട്ടി ഏൽപിച്ചതും ഷിൻഡെയെത്തന്നെ. പിന്നീട് എൻസിപി – കോൺഗ്രസ് – സഖ്യം മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിൻഡെയ്ക്ക് നൽകിയത്.
Story Highlights: Eknath Shinde will form a new party Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here