മഹാരാഷ്ട്രയിലെ കാര്യത്തിൽ ആശങ്കയില്ല, ശിവസേന അതിജീവിക്കും; കെ.സി വേണുഗോപാൽ

മഹാരാഷ്ട്രയിലെ പ്രതിസന്ധി ശിവസേന അതിജീവിക്കുമെന്ന് എ ഐ സി സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . കോൺഗ്രസ് എംഎൽഎമാരുടെ കാര്യത്തിൽ ആശങ്കയില്ല. ഇന്നത്തെ യോഗത്തിൽ ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു. വിദേശത്തുള്ളയാളെ തിരിച്ചുവിളിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.
ഭൂരിപക്ഷം ഇല്ലെങ്കിൽ രാജിമതിയെന്ന നിലപാടിലാണ് കോൺഗ്രസ്. ഇക്കാര്യം സംബന്ധിച്ച് ശിവസേനയെയും എൻസിപിയേയും കോൺഗ്രസ് നിലപാടറിയിച്ചു. വിശ്വാസവോട്ടെടുപ്പിൽ കൂടുതൽ നഷ്ടം ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കോൺഗ്രസ് ക്യാമ്പിലെ ചോർച്ചയിലും ദേശീയ നേതൃത്വത്തിന് ആശങ്കയുണ്ട്.
Read Also: മഹാരാഷ്ട്രാ പ്രതിസന്ധി; നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്
ഇതിനിടെ കേന്ദ്ര സർക്കാരിൻറെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അടുത്ത ഘട്ട പ്രക്ഷോഭം അഗ്നിപഥിനെതിരെയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ ഇ ഡി രാഷ്ട്രീയ പ്രേരിതമായി ചോദ്യം ചെയ്യുകയാണെന്നാരോപിച്ച് ഡൽഹിയിൽ കോണഗ്രസ് വൻ പ്രതിഷേധം നടത്തിയിരുന്നു.
Story Highlights: No worries about Maharashtra Political Crisis, Says k c Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here