മഹാരാഷ്ട്രാ പ്രതിസന്ധി; നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്

മഹാരാഷ്ട്രയിലെ അഗാഡി സര്‍ക്കാര്‍ തുലാസില്‍ നില്‍ക്കെ മുഖ്യമന്ത്രി ഉദ്ധവ് തക്കറെ വിളിച്ച നിര്‍ണ്ണായക മന്ത്രി സഭയോഗം ഇന്ന്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ ഗുവഹത്തിയിലേക്ക് മാറ്റി. വിമതരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാവരും ഉടന്‍ തിരിച്ചു വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.(maharashtra cabinet meeting today)
ബിജെപി സഖ്യം ആവശ്യപ്പെട്ട ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിത നീക്കം. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ സൂറത്തിലെ ഹോട്ടലില്‍ നിന്നും ബിജെപി ഭരിക്കുന്ന അസമിലെ ഗുവാഹത്തിയിലേക്ക് മാറ്റി.
നേരത്തെയുള്ള 22 ശിവസേനാ എംഎല്‍എമാര്‍ക്കൊപ്പം പ്രഹര്‍ ജന്‍ശക്തി പാര്‍ട്ടിയുടെ 2 എംഎല്‍എമാര്‍കൂടി ഇന്നലെ അര്‍ദ്ധ രാത്രി സൂറത്തില്‍ എത്തി വിമതര്‍ക്കൊപ്പം ചേര്‍ന്നു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന് ചേരും.
എല്ലാവരും ഉടന്‍ റചിരിച്ചുവരുമെന്നും, എന്‍സിപിയും ശിവസേനയും തങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുകയാണെന്നും കഴിഞ്ഞ ദിവസം എംഎല്‍എമാരെ കണ്ട ശേഷം മുഖ്യമന്ത്രി ഉദ്ധവ് തക്കറെ പറഞ്ഞു.പാര്‍ട്ടിയെ നന്നാക്കാനാണ് തന്റെ നീക്കം എന്നും, ഇതുവരെ തീരുമാനമെടുക്കുകയോ ഒരു രേഖയിലും ഒപ്പുവാക്കുകയോ ചെയ്തിട്ടില്ലെന്നും എക് നാഥ് ഷിന്‍ഡെ ഉദ്ധവ് തക്കറെയെ അറിയിച്ചു.
Read Also: രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടില്ല
ഷിന്‍ഡെയുമായി ചേര്‍ന്നു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തയ്യാറാണെന്നു മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍, ചന്ദ്ര കന്ത് പട്ടീല്‍ പ്രതികരിച്ചു. ഡല്‍ഹിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് സര്‍ക്കാര്‍ രൂപീകരണനീക്കങ്ങളിലേക്ക് കടക്കാന്‍, കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
288 അംഗ മഹാരാഷ്ട്ര നിയമ സഭയില്‍ 169 അംഗങ്ങളുടെ പിന്തുണയാണ് മഹാവികാസ് അഗാഡി സര്‍ക്കാരിന് ഉള്ളത്. അതില്‍ നാല്‍പ്പതോളം പേര്‍ വിമത പക്ഷത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്.ബിജെപി യുടെ 106 അടക്കം 113 എംഎല്‍എമാരാണ് നിലവില്‍ എന്‍ഡിഎയ്ക്കുള്ളത്.
Story Highlights: maharashtra cabinet meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here