രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടില്ല

രാഹുല്‍ ഗാന്ധിയുടെ ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇഡി ഓഫിസില്‍ നിന്ന് രാഹുല്‍ ഗാന്ധി മടങ്ങി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചാം ദിവസം 12 മണിക്കൂറാണ് രാഹുലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. അഞ്ച് ദിവസങ്ങളിലായി ഏതാണ്ട് 55 മണിക്കൂറോളം രാഹുലില്‍ നിന്ന് ഇഡി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞത്.(rahul gandhi ed questioning completed)
ഇനി ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ നോട്ടിസോ മറ്റോ നല്‍കിയിട്ടില്ല. അതേസമയം ഇന്ന് ചോദ്യം ചെയ്യലുണ്ടാകില്ലെന്നാണ് വിവരം. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഇഡി ഓഫിസിലേക്ക് വന്നത്. ചോദ്യം ചെയ്യലിനായി രാഹുല്‍ ഇഡി ഓഫീസിലേക്ക് കയറിയതോടെ പ്രിയങ്ക മടങ്ങുകയായിരുന്നു.
തിങ്കളാഴ്ച 12 മണിക്കൂറിലധികം നേരമാണ് അന്വേഷണ ഏജന്‍സി രാഹുലിനെ ചോദ്യം ചെയ്തത്. നാല് ദിവസങ്ങളിലായി 40 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് അവധി വേണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇളവിന് അഭ്യര്‍ഥിച്ചത്. ഇതേത്തുടര്‍ന്ന് ഇ.ഡി. ചോദ്യം ചെയ്യലിന് ഇളവു നല്‍കുകയായിരുന്നു. ശേഷം തിങ്കളാഴ്ച വീണ്ടും രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്യുകയായിരുന്നു.
Read Also: രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടി: പ്രതിഷേധ വേദി മാറ്റി കോണ്‍ഗ്രസ്
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്.
Story Highlights: rahul gandhi ed questioning completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here