കനത്ത മഴയിൽ വഴി ഇല്ലാതായി; അരക്കിലോമീറ്റർ ബൈക്ക് തോളിൽ ചുമന്ന് യുവാവ്

കനത്ത മഴയിൽ വഴി ഇല്ലാതായതോടെ ബൈക്ക് ചുമന്ന് യുവാവ്. മഹാരാഷ്ട്രയിലെ സത്താരയിൽ നിന്നാണ് കാഴ്ച. 25കാരനായ വിനയ് ഗോർപടെയാണ് അരക്കിലോമീറ്റർ ബൈക്ക് ചുമന്നത്. മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ കനത്ത മഴയെ തുടർന്ന് നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. അരുവികൾ, തടാകങ്ങൾ, നദികൾ, അഴുക്കുചാലുകൾ എന്നിവ കരകവിഞ്ഞൊഴുകുന്നതിനാൽ ഗ്രാമങ്ങൾക്കിടയിലുള്ള റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടു.
കനത്ത മഴയിൽ റോഡ് ചെളി നിറഞ്ഞ ഒരു ചതുപ്പായി മാറിയതിനാൽ, ബൈക്ക് ഓടിക്കുന്നത്തിന് പകരം തോളിൽ ചുമന്ന് കൊണ്ട്പോകുന്നത് വിഡിയോയിൽ കാണാം. വഴുതി വീഴുമോ എന്ന ഭയം കാരണം അയാൾക്ക് റോഡിൽ കയറാൻ കഴിഞ്ഞില്ല.
ജില്ലയിൽ 50-ലധികം ഗ്രാമങ്ങൾക്ക് കൃഷിക്ക് വെള്ളം നൽകുന്ന ധുമാൽവാഡിയിലെ പസാർ തടാകം 30 വർഷത്തിനിടെ ആദ്യമായി നിറഞ്ഞൊഴുകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ പ്രദേശത്ത് 251 മില്ലിമീറ്റർ റെക്കോർഡ് മഴ രേഖപ്പെടുത്തി.
Story Highlights : Man carrying bike in his shoulder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here