‘ഉന്നതപദവിയിലേക്ക് ഗോത്രവിഭാഗത്തിലെ വനിത’; ദ്രൗപതി മുര്‍മ്മുവിന് പിന്തുണയേറുന്നു

എന്‍ഡിഎ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മ്മുവിന് പിന്തുണയുമായി നവീന്‍ പട്‌നായിക്കും നിതീഷ് കുമാറും. ഉന്നതപദവിയിലേക്ക് ഗോത്രവിഭാഗത്തിലെ വനിതയെ നാമനിര്‍ദേശം ചെയ്തതില്‍ സന്തോഷമെന്നും ഇരുവരും പ്രതികരിച്ചു.(naveen patnaik and nitish kumar supports draupadi murmu)
അതിനിടെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ദ്രൗപദി മുര്‍മുവിന് ജെ.ഡി.യുവിന്റെ സമ്പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഖ്യാപനം. അഗ്നിപഥ് പദ്ധതിയില്‍ ജെഡിയുവിന്റെ ഭിന്നാഭിപ്രായം
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന ആശങ്കയ്ക്കിടെയുള്ള നിതീഷ് കുമാറിന്റെ പ്രഖ്യാപനത്തില്‍ ആശ്വാസത്തിലാണ് ബിജെപി നേതൃത്വം.
ഒഡീഷയിലെ ബിജു ജനതാദളും ദ്രൗപദി മുര്‍മുവിന് പിന്തുണ നല്‍കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകാനാണ് സാധ്യത. ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ഒരു വനിതയെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ പ്രതിപക്ഷ സഖ്യത്തിലെ കക്ഷികളില്‍ നിന്നും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഗോത്ര വിഭാഗങ്ങളുടേയും പിന്നോക്ക സമുദായങ്ങളുടേയും വലിയ പിന്തുണയുള്ള പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നിലപാട് ശ്രദ്ധേയമാകും.
Read Also: ആരാണ് ദ്രൗപദി മുര്‍മു ?… എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ചറിയാം
അതേസമയം ദ്രൗപദി മുര്‍മുമായി വ്യക്തിപരമായി മത്സരമല്ല ഇതെന്ന് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത സിന്‍ഹ അറിയിച്ചു.പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ വിവിധ പാര്‍ട്ടികളുടെ പിന്തുണ തേടുമെന്ന് യശ്വന്ത സിന്‍ഹ പറഞ്ഞു.
Story Highlights: naveen patnaik and nitish kumar supports draupadi murmu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here