‘കറുപ്പ് കണ്ടാല്‍ പേടിക്കുന്ന പിണറായി എം.എം മണിയെ കണ്ടാല്‍ എന്തുചെയ്യും’; വർണാധിക്ഷേപവുമായി പികെ ബഷീർ

മുൻ വൈദ്യുതി മന്ത്രിയും സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവുമായ എം.എം മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ച് മുസ്‍ലിം ലീഗ് നേതാവും ഏറനാട് എം.എൽ.എയുമായ പി.കെ ബഷീര്‍. ‘കറുപ്പ് കണ്ടാല്‍ പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചെല്ലുമ്പോള്‍ എം.എം മണിയെ കണ്ടാല്‍ എന്തുചെയ്യും, അയാളുടെ കണ്ണും മുഖവുമെല്ലാം കറുപ്പല്ലേ?’ എന്നായിരുന്നു പി.കെ ബഷീറിന്റെ പരിഹാസം. ഉടുമ്പഞ്ചോല എം.എല്‍.എയാണ് എം.എം. മണി. ( pk basheer with racist statement against mm mani )
Read Also: ‘കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ ജനങ്ങൾ പിഴുതെറിയും’ : എം.എം മണി
വയനാട്ടിലെ കൽപ്പറ്റയിൽ സംഘടിപ്പിച്ച മുസ്‍ലിം ലീഗ് പ്രവര്‍ത്തക കൺവെൻഷനിൽ വെച്ചായിരുന്നു എം.എം മണിക്കെതിരായ പി.കെ ബഷീറിന്‍റെ വർണാധിക്ഷേപം. സാദിഖലി ഷിഹാബ് തങ്ങൾ പങ്കെടുത്ത യോഗത്തിലാണ് സംഭവം. ‘കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ്ദ കണ്ടാലും ഇയാൾക്ക് പേടി.. നാളെ സംസ്ഥാന കമ്മിറ്റിയിൽ പോവുമ്പോൾ എം.എം മണിയെ കണ്ടാൽ എന്തായിരിക്കും സ്ഥിതി… കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’. പി.കെ ബഷീറിന്‍റെ പ്രസംഗത്തില്‍ നിന്നുള്ള ഭാഗമാണിത്.
നിറത്തിന്റെ പേരിൽ എം.എം. മണിയെ അപമാനിച്ച മുസ്‍ലിം ലീഗ് എം.എല്‍.എയായ പി.കെ ബഷീറിനെതിരെ സമൂഹ മാധ്യമങ്ങളിൽ വൻവിമര്‍ശനങ്ങളാണുയരുന്നത്. പി.കെ ബഷീർ നേരത്തേയും വിവാദ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും നിറത്തിന്റെ പേരിൽ ഒരാളെ രൂക്ഷ ഭാഷയിൽ പരിഹസിക്കുന്നത് ഇതാദ്യമാണ്.
Story Highlights: pk basheer with racist statement against mm mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here