Advertisement

കാശി ഹല്‍വയും മൈസൂര്‍ പാക്കും മസാലദോശയും, പാചകക്കാർ ഊട്ടിയിൽ നിന്ന്; യോഗാദിനത്തില്‍ കൊട്ടാരത്തില്‍ പ്രധാനമന്ത്രിയ്ക്കായി അടിപൊളി വിരുന്ന്…

June 22, 2022
0 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര യോഗദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മൈസൂരുവിലെത്തിയിരുന്നു. മൈസൂരു മഹാറാണി പ്രമോദദേവി വോഡയാറിന്റെ അഭ്യര്‍ഥനപ്രകാരം കൊട്ടാരത്തിലെത്തിയ പ്രധാനമന്ത്രി മൈസൂരു കൊട്ടാരത്തില്‍ നിന്നാണ് പ്രഭാത ഭക്ഷണം കഴിച്ചത്. പ്രധാന മന്ത്രിയുടെ തീൻ മേശയിലെത്തിയ വിഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിഭവങ്ങളിൽ ശ്രദ്ധേയമായ ഐറ്റം മൈസൂര്‍പാക്കും മൈസൂർ മസാല ദോശയുമായിരുന്നു. കൂടാതെ പൊങ്കല്‍, ബ്രഡും വെണ്ണയും, കാശി ഹല്‍വ, ഉപ്പുമാവ്, മദ്ദൂര്‍ വട, ഇഡലി, സാമ്പാര്‍, തേങ്ങ ചട്‌നി, തക്കാളി ചട്‌നി വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണമാണ് പ്രധാനമന്ത്രിയ്ക്കായി കൊട്ടാരത്തിൽ ഒരുക്കിയത്.

ആദ്യം യോഗപ്രദര്‍ശനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി അതിനുശേഷം കൊട്ടാരത്തിനു മുന്നിലെ ദസറ എക്‌സിബിഷന്‍ മൈതാനിയില്‍ സംഘടിപ്പിച്ച കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ യോഗ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തശേഷമാണ് പ്രഭാതഭക്ഷണത്തിനായി കൊട്ടാരത്തിലെത്തിയത്. ഊട്ടിയിൽ നിന്നെത്തിയ പാചക വിദഗ്ധരാണ് പ്രധാനമന്ത്രിയ്ക്കായി ഭക്ഷണം പാകം ചെയ്തത്. രാജകുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഊട്ടിയിലുള്ള രണ്ട് ഹോട്ടലുകളില്‍ നിന്നാണ് പാചകവിദഗ്ദർ എത്തിയത്. മൈസൂരു രാജാവ് യെദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍, പ്രമോദദേവി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

തങ്ങളുടെ ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും മൈസൂരു മഹാറാണി പ്രമോദദേവി വോഡയാർ പറഞ്ഞു. യെദുവീറിന്റെ പത്‌നി ത്രിഷികകുമാരി വോഡയാര്‍, മകന്‍ ആദ്യവീര്‍ നരസിംഹരാജ വോഡയാര്‍ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നു. എന്തുതന്നെയായാലും കെങ്കേമമായി പ്രഭാതവിരുന്നാണ് മന്ത്രിയ്ക്കായി ഒരുക്കിയത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top