പാഷന് ഫ്രൂട്ട് കൊണ്ട് ഇങ്ങനെയും ഗുണങ്ങളോ?; ചര്‍മ്മം തിളങ്ങാന്‍ ഇങ്ങനെയൊന്ന് ശ്രമിച്ചുനോക്കൂ

പാഷന് ഫ്രൂട്ട് കഴിക്കുന്നതിന് പലപ്പോഴും ഓരോരുത്തര്‍ക്കും അവരുടേതായ രീതികളുണ്ടാകും. ചിലര്‍ക്ക് കൂടുതല്‍ മധുരം ചേര്‍ത്ത് കഴിക്കാനാകും ഇഷ്ടം. ചിലര്‍ക്ക് പാഷന് ഫ്രൂട്ട് ജ്യൂസായി കുടിയ്ക്കാനാകും ഇഷ്ടം. രുചി കൊണ്ട് പാഷന് ഫ്രൂട്ട് വളരെ ഫേമസ് ആണെങ്കിലും പാഷന് ഫ്രൂട്ട് ചര്‍മ്മത്തില്‍ നേരിട്ട് ഫേസ്പാക്കുകളായി ഉപയോഗിക്കാമെന്ന് പലര്‍ക്കും അറിയില്ലായിരിക്കും. ( beauty benefits of passion fruit)
പാഷന് ഫ്രൂട്ട് തേനിനൊപ്പം ചേര്‍ത്തോ മുള്‍ട്ടാണി മിട്ടിയ്ക്കൊപ്പം മിക്സ് ചെയ്തോ ഫേസ്പാക്കായി മുഖത്ത് പുരട്ടാം. ചര്‍മ്മം വളരെ എളുപ്പത്തില്‍ പ്രായമാകുന്നത് തടയുന്നതുള്‍പ്പെടെ അധികം അറിയപ്പെടാത്ത പല ഗുണങ്ങളും പാഷന് ഫ്രൂട്ടിനുണ്ട്. അവ പരിശോധിക്കാം.
Read Also: ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…
ചര്‍മ്മത്തില്‍ വന്ന് പതിക്കുന്ന ക്യാന്‍സര്‍ പോലും ഉണ്ടാകാന്‍ കാരണമാകുന്ന വിഷപദാര്‍ത്ഥങ്ങളെ ചെറുക്കാന്‍ ഒരു പരിധിവരെ പാഷന് ഫ്രൂട്ടിന് സാധിക്കും. പാഷന് ഫ്രൂട്ട് കഴിയ്ക്കുന്നതും മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തില്‍ നിന്ന് അഴുക്കും വിഷപദാര്‍ത്ഥങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
പാഷന് ഫ്രൂട്ട് വൈറ്റമിന്‍ സിയുടെ കലവറയാണെന്ന് പറയാറുണ്ട്. പാഷന് ഫ്രൂട്ട് ജ്യൂസടങ്ങിയ ഫേസ്പാക്കുകള്‍ ഉപയോഗിക്കുന്നത് കരുവാളിപ്പ് മാറാന്‍ സഹായിക്കുന്നു.
പാഷന് ഫ്രൂട്ടിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ യു വി രശ്മികളോടുള്ള ചര്‍മ്മത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്തുന്നു. വെയിലേറ്റതുമൂലം ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നു.
Story Highlights: beauty benefits of passion fruit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here