മുസ്ലിംലീഗ് നേതാവിന്റെ വംശീയ അധിക്ഷേപത്തിൽ എംഎം മണി എംഎൽഎക്ക് പിന്തുണയുമായി മന്ത്രി വി ശിവൻക്കുട്ടി

മുസ്ലിംലീഗ് നേതാവ് പികെ ബഷീർ എംഎൽഎ വംശീയമായി അധിക്ഷേപത്തിൽ എംഎം മണി എംഎൽഎക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാൻ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. (v sivankutty extends support to mm mani)
Read Also: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ്
കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു പികെ ബഷീർ എംഎൽഎയുടെ പരിഹാസം. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലാണ് പരാമർശം. എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്ന് പി കെ ബഷീർ എംഎൽഎ പരിഹസിച്ചു.
‘കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ്ദ കണ്ടാലും പേടി.. നാളെ സംസ്ഥാന കമ്മിറ്റിയിൽ പോവുമ്പോൾ എം.എം മണിയെ കണ്ടാൽ എന്തായിരിക്കും സ്ഥിതി? കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ’… എന്നാണ് ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ പറഞ്ഞത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവർ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ബഷീറിന്റെ പരിഹാസം.
കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാൾക്ക് പോലും നടക്കാൻ പറ്റിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ജില്ലാ പര്യാടനത്തെയും അദ്ദേഹം കളിയാക്കി. ഇപ്പോൾ ഓരോ ദിവസവും വെളിപ്പെടുത്തലുകൾ വർദ്ധിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഓരോ ദിവസം വെളിപ്പെടുത്തുമ്പോഴും കൊവിഡിന്റെ എണ്ണം കൂടുകയാണെന്നും വിമർശിച്ചു. പണ്ട് സരിത വെളിപ്പെടുത്തിയതാണല്ലോ യുഡിഎഫിനും ഉമ്മൻ ചാണ്ടിക്കുമെതിരായി പോയതെന്നും പി കെ ബഷീർ കൂട്ടിചേർത്തു.
Story Highlights: v sivankutty extends support to mm mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here