കളി നന്നാവാൻ ജ്യോതിഷം!, ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രചോദിപ്പിക്കാൻ ജ്യോതിഷിക്ക് നൽകിയത് 16 ലക്ഷം

തുടർച്ചയായ രണ്ടാം തവണയും എ.എഫ്.സി എഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ജേതാക്കളാണ് ഇന്ത്യ. വിജയത്തിളക്കത്തോടെ തന്നെയാണ് ഇന്ത്യ 2023 എ.എഫ്.സി കപ്പിന് യോഗ്യത നേടിയത്. ഹോങ് കോങ്കം, ബോഡിയ, അഫ്ഗാനിസ്താൻ എന്നിവരെയാണ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ തകർത്തത്.
എന്നാൽ ഇതൊന്നുമല്ല കൗതുകമുള്ള കാര്യം. ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ പ്രചോദിപ്പിക്കാനും യോഗ്യത ഉറപ്പാക്കാനുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഒരു ജ്യോതിഷ ഏജൻസിക്ക് നൽകിയത് ഒന്നും രണ്ടും രൂപയല്ല. 16 ലക്ഷമാണ്. വാർത്താ ഏജൻസിയായ പിടിഐ ആണ് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന ഈ വിവരം റിപ്പോർട്ട് ചെയ്തത്.
Read Also: ലോകം ഫുട്ബോൾ ആരവത്തിലേക്ക്; ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി
എ.എഫ്.സി എഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ടീമിനൊപ്പം ഒരു മോട്ടിവേറ്ററെ നിയമിച്ചിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ ഒരു ജ്യോതിഷ ഏജൻസിയുടെ ഭാഗമായ ആളാണെന്ന് മനസിലായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ടീമിനെ പ്രചോദിപ്പിക്കാനും വിജയത്തിലേക്ക് നയിക്കാനുമായി ഒരു ജ്യോതിഷിയെ തന്നെയാണ് 16 ലക്ഷം രൂപ മുടക്കി എ.ഐ.എഫ്.എഫ് നിയമിച്ചതെന്നാണ് പിടിഐയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ജ്യോതിഷി ഉൾപ്പെട്ട ഈ ഏജൻസി ഇന്ത്യൻ ടീമിന് മൂന്ന് സെഷനുകളാണ് ക്ലാസെടുത്തത്. എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി സുനന്ദോ ദറിനെ ഈ വിഷയത്തിലെ പ്രതികരണത്തിനായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ടീം ഗ്രൂപ്പിൽ ഒന്നാമതെത്തിയാണ് എ.എഫ്.സി എഷ്യൻ കപ്പിന് യോഗ്യത നേടിയത്.
Story Highlights: All India Football Federation hired astrologer for Indian football team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here