ലോകം ഫുട്ബോൾ ആരവത്തിലേക്ക്; ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി

അറബ് സംകാരവും ലോകകപ്പ് ആവേശവും കോർത്തിണക്കി ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി. ഖത്തരി കലാകാരി ബുതയ്ന അൽ മുഫ്തയാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ( FIFA WC 2022 official poster released ).
ലോകകപ്പ് വേദികളും ഭാഗ്യചിഹ്നവുമെല്ലാം ഒരുക്കിയത് പോലെ അറബ് സംസ്കാരമാണ് ഔദ്യോഗിക പോസ്റ്റുകളുടെയും മുഖമുദ്ര, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു പ്രകാശനം. അറബികൾ പരന്പരാഗതമായി ധരിക്കുന്ന ശിരോവസ്ത്രം ആവേശത്താൽ മുകളിലേക്ക് ഉയർത്തുന്നതാണ് പ്രധാന പോസ്റ്റർ.
കൂടുതൽ നിറങ്ങൾ ഉപയോഗിക്കാതെ ആശയം വരച്ചിടുന്ന മോണോക്രൊമാറ്റിക് പെയ്ന്റിംഗ് രീതിയാണ് ബുതയ്ന പോസ്റ്റർ ഡിസൈനിലും സ്വീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ലോകകപ്പ് ആവേശം പ്രതിഫലിപ്പിക്കുന്ന മറ്റു ഏഴ് പോസ്റ്ററുകൾ കൂടി പുറത്തിറക്കിയിട്ടുണ്ട്. ലോകകപ്പ് ആവേശത്തിനൊപ്പം ലോകത്തിന് അറബ് സംസ്കാരവും പാരമ്പര്യവും ആതിഥ്യ മര്യാദകളും പകർന്നുകൊടുക്കുക എന്ന ലക്ഷ്യം കൂടി മുൻ നിർത്തിയാണ് ഖത്തറിന്റെ പ്രവർത്തനങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here