Advertisement

‘അക്രമം ആസൂത്രണം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫിസ്’; സംഘപരിവാറിനെ തൃപ്തിപ്പെടുത്താന്‍ നീക്കമെന്ന് പ്രതിപക്ഷനേതാവ്

June 24, 2022
Google News 4 minutes Read

വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ എസ്എഫ്‌ഐ നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച് സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് നീക്കം നടക്കുന്നതെന്ന് വി ഡി സതീശന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (cm pinarayi vijayan’s office planned sfi march to rahul gandhi office says v d satheesan)

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ് എസ്എഫ്‌ഐ ആക്രമണം നടത്തിയതെന്ന് വി ഡി സതീശന്‍ ആരോപിക്കുന്നു. ആക്രമണത്തെ തള്ളിയ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയില്ല. ബഫര്‍ സോണുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണ് സുപ്രിംകോടതി വിധിയിലേക്ക് നയിച്ചത്. ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എന്ത് പിഴച്ചെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എംപി യുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.

Story Highlights: cm pinarayi vijayan’s office planned sfi march to rahul gandhi office says v d satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here