പീഡനശ്രമത്തിനിടെ പത്തുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതിക്ക് 15 വർഷവും ഒൻപത് മാസവും കഠിനതടവ്

വീട്ടിൽ അതിക്രമിച്ചു കയറി പത്തുവയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസിലെ പ്രതിക്ക് 15 വർഷവും ഒൻപത് മാസവും കഠിനതടവ്. വലപ്പാട് ചാമക്കാല സ്വദേശി നിഖിൽ എന്ന ചെപ്പുവിനെയാണ് തൃശൂർ ഒന്നാം അഡിഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. പീഡനശ്രമത്തിനിടെ പെൺകുട്ടി ബഹളം വെച്ചതോടെ ഇയാൾ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. 2010ൽ തൃശൂർ നാട്ടികയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
തടവ് അനുഭവിക്കുന്നതിന് പുറമെ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കേബിൾ വരിസംഖ്യ പിരിക്കാൻ എന്ന പേരിൽ വീട്ടിലെത്തിയ പ്രതി നാലാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെയാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കുതറി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ തോർത്ത് കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയും കത്തികൊണ്ട് വയറ്റിൽ കുത്തുകയും ചെയ്‌തു.
നിഖിലിന്റെ ക്രൂരമായ ആക്രമണത്തിൽ ചോരയൊലിപ്പിച്ച് കിടന്ന കുട്ടിയെ വീട്ടിൽ കളിക്കാനെത്തിയ കൂട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് മുതിർന്നവരെ വിവരം അറിയിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വലപ്പാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷ വിധിച്ചത്.
Story Highlights: Defendant sentenced to 15 years in prison for trying to kill 10 year old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here