Advertisement

സ്‌കൂള്‍ വിട്ട് വരുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രതി പിടിയില്‍

June 18, 2022
2 minutes Read
man arrested for rape attempt kollam

കൊല്ലത്ത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം സ്വദേശി അല്‍ അമീനാണ് പിടിയിലായത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.(man arrested for rape attempt kollam)

കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കിളിമാനൂര്‍ സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി. സ്‌കൂള്‍ മുതല്‍ വിദ്യാര്‍ത്ഥിനിയെ ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ പ്രതി വാഹനത്തില്‍ തന്നെ രക്ഷപെട്ടു.

Read Also: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 19 വർഷം തടവ്

വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി വീട്ടുകാരോട് കാര്യം പറഞ്ഞതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സമീപത്തെ അന്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പ്രതിയെ കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പള്ളിക്കലുള്ള പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. വസ്ത്രങ്ങള്‍ തവണ വ്യവസ്ഥയില്‍ വീടുകള്‍ തോറും കയറി വില്‍പ്പന നടത്തുന്നയാളാണ് പ്രതി.

Story Highlights: man arrested for rape attempt kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top