‘പി കെ ബഷീറിന് താക്കീത് നൽകി മുസ്‌ലിം ലീഗ്’: വംശീയ അധിക്ഷേപം ലീഗിന്‍റെ ശൈലിയല്ല; സാദിഖലി ഷിഹാബ് തങ്ങൾ

മുൻ മന്ത്രി എം എം മണിക്കെതിരായ പികെ ബഷീർ എംഎൽഎ യുടെ പരാമർശത്തിന് എതിരെ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ഷിഹാബ് തങ്ങൾ. വംശീയ അധിക്ഷേപം ലീഗിൻറെ ശൈലി അല്ല. നിറത്തിന്റെ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് സാദിഖലി ഷിഹാബ് തങ്ങൾ പറഞ്ഞു.(muslim league warns pk basheer mla)
നേതാക്കൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. വ്യക്തിപരമായ വിമർശനങ്ങളിൽ സൂക്ഷ്മത പാലിക്കണം. സഹിഷ്ണുത പുലർത്തണം. ആദരവ് പുലർത്തി മാത്രമേ സംസാരിക്കാവു. ഇതിനായി പ്രാസംഗികർക്കായി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സാദിഖലി ഷിഹാബ് തങ്ങൾ പറഞ്ഞു.
Read Also: ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…
കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ പ്രവർത്തക സംഗമത്തിലായിരുന്നു പികെ ബഷീർ എംഎം മണിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. നിറത്തിന്‍റെ പേരിലാണ് എം എം മണിയെ ഏറനാട് എംഎൽഎ പി കെ ബഷീർ അധിക്ഷേപിച്ചത്. കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു പി കെ ബഷീറിന്‍റെ പരിഹാസം. സാദിഖലി ഷിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം. എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്ന് പി കെ ബഷീർ എംഎൽഎ പരിഹസിച്ചിരുന്നു.
എന്നാല്‍ ബഷീർ പറഞ്ഞത് വിവരക്കേടാണെന്നായിരുന്നു എം എം മണി പ്രതികരിച്ചത്. അയാൾ മുസ്ലീം ലീഗല്ലേ? അതിന്‍റെ വിവരക്കേട് അയാൾക്കുണ്ട്. ഒരിക്കൽ നിയമസഭയിൽ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്നുമായിരുന്നു എം എം മണി പറഞ്ഞത്.
Story Highlights: muslim league warns pk basheer mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here