Advertisement

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടു; തെളിവുമായി രാഹുല്‍ ഗാന്ധി

June 24, 2022
4 minutes Read
Rahul Gandhi will be questioned ED

തന്റെ ഓഫിസിലേക്കുള്ള എസ് എഫ് ഐ ആക്രമണത്തിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവ് പുറത്തുവിട്ട് വയനാട് എം പി രാഹുല്‍ ഗാന്ധി. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച കത്തിന്റെ പകര്‍പ്പാണ് ഫേസ്ബുക്കിലൂടെ രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. ഇന്നലെയാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ ഓഫിസിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പിന്നീട് അക്രമത്തിലേക്ക് കടക്കുകയായിരുന്നു. (rahul gandhi post his letter to pm on buffer zone in facebook after sfi attack to his office)

ബഫര്‍ സോണ്‍ ഉത്തരവ് വയനാട്ടിലെ ജനങ്ങളുടെ ജീവിതം ദുസഹമാക്കുമെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിലേക്ക് താന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചെന്ന് കത്തിന്റെ പകര്‍പ്പ് പങ്കുവച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും താന്‍ കത്തയച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാന്‍ അഭ്യര്‍ത്ഥിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; കൽപ്പറ്റ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണചുമതല നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സംഭവവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസര്‍ക്ക് നല്‍കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി.

Story Highlights: rahul gandhi post his letter to pm on buffer zone in facebook after sfi attack to his office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top