രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ എസ്എഫ്‌ഐ ആക്രമണം: സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും

രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസില്‍ എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണചുമതല നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ( SFI attack at rahul gandhi’s office government to launch high-level probe)
സംഭവവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസര്‍ക്ക് നല്‍കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി.
ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ തെരുവ് യുദ്ധം നടക്കുകയാണ്. പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ റോഡ് ഉപരോധിച്ചു. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും എല്‍.ഡി.എഫിന്റെ ഫ്‌ലക്‌സുകള്‍ നശിപ്പിക്കുകയും ചെയ്തു.
Story Highlights: SFI attack at rahul gandhi’s office government to launch high-level probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here