ഇനി പിരിമുറുക്കമില്ലാതെ കുട്ടികൾക്ക് വിചാരണ നടപടികളിൽ പങ്കെടുക്കാം; ആദ്യ ശിശു സൗഹൃദ പോക്സോ കോടതി കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. സാധാരണ കോടതികളിലെ പിരിമുറുക്കമില്ലാതെ കുട്ടികൾക്ക് വിചാരണ നടപടികളിൽ പങ്കെടുക്കാം എന്നതാണ് പ്രത്യേകത. സംസ്ഥാനത്തെ പോക്സോ കോടതികൾ ശിശു സൗഹൃദമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
വിചാരണ ശിശു സൗഹൃദമാക്കാനുള്ള ക്രമീകരണങ്ങളാണ് പുതിയ കോടതിയിൽ ഒരുക്കിയിട്ടുള്ളത്. വിചാരണ വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തും. ഈ സമയത്ത് ഇരയായകുട്ടി മറ്റൊരു മുറിയിലായിരിക്കും. മൊഴി രേഖപ്പെടുത്താനായി കുട്ടി ജഡ്ജിയുടെ മുന്നിൽ എത്തുമ്പോൾ പോലും പ്രതിയുമായി നേർക്കുനേർ വരുന്ന സാഹചര്യം ഒഴിവാകും. കുട്ടികൾക്ക് വേണ്ടി ലൈബ്രറിയും ചെറുപാർക്കുകളും കോടതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന 28 പോക്സോ കോടതികളും ശിശു സൗഹൃദമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു
Read Also: പോക്‌സോ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കെ. വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍
എന്തുകൊണ്ടാണ് കുട്ടികൾ പോക്സോ കോടതിയിൽ വരേണ്ടി വരുന്നതെന്ന കാര്യം വിസ്മരിക്കരുതന്ന് പോക്സോ കോടതിയുടെ ഉദ്ഘാടനം നിർവഹിച്ച ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ പറഞ്ഞു.
Story Highlights: The first child friendly Pocso court started in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here