Advertisement

ഇങ്ങനെ വേണം ആഘോഷിക്കാൻ; സോഷ്യൽ മീഡിയയിൽ ഹിറ്റായി കല്യാണക്കലവറയിലെ കല്യാണപ്പാട്ട്

June 24, 2022
Google News 3 minutes Read

കല്യാണം ഒരാഘോഷം തന്നെയാണ്. പാട്ടും ഡാൻസും സൊറ പറച്ചിലുമെല്ലാമായി എല്ലാവരും ഒത്തുകൂടുന്ന ദിവസം. കണ്ണൂരിലെ കല്യാണ വീട്ടിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ആഘോഷം പൊടിപൊടിക്കുന്നത് കല്യാണവീട്ടിലെ കലവറയിലാണ്. വധുവിന്റെ കല്യാണവീട്ടിലെ കലവറയിലെ ആളുകൾ ചേർന്ന് ചുവടുവെക്കുന്നതിന്റെ അതിമനോഹരമായ കുറച്ച് നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തകർത്തു ഓടിക്കൊണ്ടിരിക്കുന്നത്. നാട്ടിപുറത്തെ കല്യാണ വീടുകളെ ഓർമിപ്പിക്കുന്ന കുറച്ച് നിമിഷങ്ങൾ എന്നാണ് ആളുകളെ ഇതിനെ വിശേഷിപ്പിച്ചത്.

കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ ഉയ്യാരം പയ്യാരം എന്ന പാട്ടിനാണ് പാചകക്കാരും വിളമ്പുകാരും ചേർന്ന് ചുവടുകൾ വെച്ച് ആഘോഷിക്കുന്നത്. പണികളുടെ തിരക്കിനിടയിലും കല്യാണം അങ്ങ് ആഘോഷിക്കുകയാണ് ഇവർ. കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ. എല്‍.ജെ.എം. വെഡ്ഡിങ്‌സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഷിജില്‍ ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

“ജനുവരിയിൽ നടന്ന കല്യാണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. രണ്ട് ദിവസം മുമ്പാണ് താൻ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞ് വധുവിന്റെ വീട്ടുകാര്‍ക്ക് ആല്‍ബവും വീഡിയോയും കൈമാറിയിരുന്നു. അതിനുശേഷം ഈ അടുത്ത് വീഡിയോ ഒന്നുകൂടെ എടുത്ത് കണ്ടപ്പോഴാണ് ഈ ഭാഗം ശ്രദ്ധയിൽ പെട്ടതെന്നും ഇതേ പാട്ട് കല്യാണവീട്ടില്‍ ഉണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇടുന്നതിന് മുമ്പ് കുറച്ചുകൂടി വ്യക്തത വരുന്നതിന് ഒറിജനല്‍ പാട്ട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്ന് ഷിജിൽ പറഞ്ഞു.

പക്ഷെ വളരെ പെട്ടന്നാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളും ലൈക്കുകളുമായി എത്തിയത്. വീഡിയോ ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല എന്നും ഷിജിൽ പറയുന്നു. എന്തുതന്നെയാണെങ്കിലും കല്യാണക്കലവറയിലെ കല്യാണ നിമിഷങ്ങൾ ആളുകൾക്ക് അങ്ങ് ഇഷ്ടപ്പെട്ടു.

Story Highlights: viral video from a marriage function kalavara song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here