Advertisement

മൂന്നുമാസം അതിക്രൂര പീഡനം, ശമ്പളമില്ല, ഏജന്റിന്റെ ഭീഷണി; കുവൈറ്റ് മനുഷ്യക്കടത്തിന്റെ ഇരയായ യുവതിക്ക് മോചനം

June 25, 2022
2 minutes Read
kuwait human trafficking victim

നേരിട്ട അതിക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ കുവൈറ്റില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ തടങ്കലിലായിരുന്ന യുവതിക്ക് മോചനം. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് യുവതിക്ക് നീതി ലഭിച്ചത്.
ഇന്ന് ഉച്ചയോടെ ചെറായി സ്വദേശിനിയായ യുവതി നാട്ടില്‍ തിരിച്ചെത്തി. കുവൈറ്റില്‍ താന്‍ കൊടിയ പീഡനങ്ങളാണ് അനുഭവിച്ചതെന്ന് യുവതി ട്വന്റിഫോറിനോട് തുറന്നുപറയുന്നു.

നേരിട്ട അതിക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ കുവൈറ്റില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ തടങ്കലിലായിരുന്ന യുവതിക്ക് മോചനം. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് യുവതിക്ക് നീതി ലഭിച്ചത്.
ഇന്ന് ഉച്ചയോടെ ചെറായി സ്വദേശിനിയായ യുവതി നാട്ടില്‍ തിരിച്ചെത്തി. കുവൈറ്റില്‍ താന്‍ കൊടിയ പീഡനങ്ങളാണ് അനുഭവിച്ചതെന്ന് യുവതി ട്വന്റിഫോറിനോട് തുറന്നുപറയുന്നു.( kuwait human trafficking victim )

കുടുംബത്തെ കരകയറ്റാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി ഏപ്രില്‍ 14 നാണ് ചെറായി സ്വദേശിനിയായ യുവതി കുവൈറ്റിലേക്ക് പ്രതീക്ഷയുടെ വിമാനം കയറിയത്. പ്രവാസജീവിതത്തിന്റെ അര്‍ത്ഥതലങ്ങളിലൊന്ന് നേരിട്ടനുഭവിക്കാനായിരുന്നു ആ യാത്രയെന്ന് അവരറിഞ്ഞില്ല. കുട്ടികളെ നോക്കുന്ന ജോലി എന്ന നിലയിലാണ് കുവൈറ്റിലേക്ക് പോകുന്നത്. എന്നാല്‍ തുടര്‍ച്ചയായ മൂന്നുമാസം നേരിട്ടത് കൊടിയ പീഡനം.

Read Also: ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റില്‍ 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു

യുവതി മാനസികമായും ശാരിരികമായും പീഢനങ്ങള്‍ അനുഭവിക്കുന്നതായി കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിരുന്നു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് എംബസി അധികൃതരുടെ ഇടപെടലിലൂടെ മോചനം സാധ്യമായത്. മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. നാട്ടിലെത്തിയാല്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഏജന്റ് പറഞ്ഞു. തെളിവുകള്‍ പുറത്ത് പോകാതിരിക്കാന്‍
ഫോണിലെ മുഴുവന്‍ വിവരങ്ങളും നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചതായും യുവതി വ്യക്തമാക്കി. ജീവന് ഭീഷണി ഉള്ളതിനാല്‍ പരാതി നല്‍കുന്നില്ലെന്നാണ് കുടുംബം പറയുന്നത്.

Story Highlights: kuwait human trafficking victim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top