പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 74 കാരി മരിച്ചു

പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 74 കാരി മരിച്ചു. പത്തനംതിട്ട ഏനാത്ത് റഹ്മാൻ മൻസിലിൽ ഫാത്തിമുത്ത് ആണ് മരിച്ചത്. രാവിലെ 5.30 നാണ് അപകടം ഉണ്ടായത്. പ്രഭാത സവാരിക്കിടെയാണ് അപകടം സംഭവിച്ചത്. ( pathanamthitta old lady died of electric shock )
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ വൈദ്യുതിക്കമ്പി പൊട്ടിവീണതാണ് അപകടത്തിനിടയാക്കിയത്.
വൈദ്യുതാഘാതം ഏറ്റ ഫാത്തിമുത്തിനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന മകനുൾപ്പെടെ ശ്രമിച്ചെങ്കിലും ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമായി. അപകട സമയത് മകനും കൊച്ചുമകനും കൂടെയുണ്ടായിരുന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
Story Highlights: pathanamthitta old lady died of electric shock
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here