നാലുപേര്‍ യെച്ചൂരിയുടെ കരണത്തടിച്ച് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നുള്ളു: രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് എസ്എഫ്‌ഐ അടിച്ച് തകര്‍ത്ത സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പണ്ട് നാല് പേര് ചേര്‍ന്ന് സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നുള്ളു രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബാലുശേരിയില്‍ ഡിവൈഎഫ്‌ഐക്കാരനെ എസ്ഡിപിഐക്കാര്‍ ക്രൂരമായി മര്‍ദിച്ചിട്ട് ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാന്‍ പറ്റാത്ത നാണമില്ലാത്തവന്മാരാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പരിഹസിച്ചു ( rahul gandhi office attack Rahul Mamkootathil ).
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ പേടിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്ത എസ്എഫ്‌ഐക്കാരോട് രണ്ട് കാര്യം പറയാം.
1) ആ ഓഫിസില്‍ നിന്ന് ഏറെ അകലമില്ലാത്ത ബാലുശേരിയിലാണ് നിങ്ങളുടെ കൂട്ടത്തില്‍ ഒരുത്തനെ എസ്ഡിപിഐക്കാരന്‍ അടിച്ച് പഞ്ഞിക്കിട്ടിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാന്‍ പറ്റാത്ത നാണമില്ലാത്തവന്മാരാണ് നിങ്ങള്‍.
2) പണ്ട് നാല് പേര് ചേര്‍ന്ന് സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here