സഹപാഠിയെ കൊല്ലാന്‍ നോക്കിയ കേസില്‍ ജയിലിലാണ് എസ്എഫ്‌ഐ സെക്രട്ടറി; എഐഎസ്എഫുകാരിയുടെ നടുവിന് ചവിട്ടിയ ആളാണ്!… വിമര്‍ശനവുമായി വി.ടി.ബലറാം

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് എസ്എഫ്ഐ അടിച്ച് തകര്‍ത്ത സംഭവത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംഎല്‍എ വി.ടി.ബലറാം. സഹപാഠിയായ ഒരു വിദ്യാര്‍ത്ഥിയെ ആയുധങ്ങളുപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ നോക്കിയതിന്റെ പേരില്‍ എടുത്ത ‘യഥാര്‍ത്ഥ വധശ്രമക്കേസില്‍’ ജയിലിലാണ്. പിണറായി വിജയന് നേരിടേണ്ടി വന്ന പോലത്തെ ‘വധശ്രമ’മല്ല എന്നും വി.ടി.ബലറാം പരിഹസിച്ചു ( rahul gandhi office attack vt balram ).
കേസിലകപ്പെട്ട് ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയെ കബളിപ്പിച്ച് മുങ്ങുകയും വീണ്ടും നിരവധി ക്രിമിനല്‍ കേസുകളില്‍ അകപ്പെടുകയും ചെയ്തതിന്റെ പേരില്‍ കോടതി തന്നെ ജാമ്യം റദ്ദാക്കിയപ്പോള്‍ മനസില്ലാമനസോടെ പൊലീസിന് പിടിച്ച് റിമാന്‍ഡ് ചെയ്യേണ്ടി വന്നതാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന കാലത്താണ് ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതെന്നും വി.ടി.ബലറാം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി!
ഇപ്പോ ജയിലിലാണ്.
വധശ്രമമാണ് കേസ്. പിണറായി വിജയന് നേരിടേണ്ടി വന്ന പോലത്തെ ‘വധശ്രമ’മല്ല,
സഹപാഠിയായ ഒരു വിദ്യാര്‍ത്ഥിയെ ആയുധങ്ങളുപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ നോക്കിയതിന്റെ പേരില്‍ എടുത്ത യഥാര്‍ത്ഥ വധശ്രമക്കേസാണ്. കേസിലകപ്പെട്ട് ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയെ കബളിപ്പിച്ച് മുങ്ങുകയും വീണ്ടും നിരവധി ക്രിമിനല്‍ കേസുകളില്‍ അകപ്പെടുകയും ചെയ്തതിന്റെ പേരില്‍ കോടതി തന്നെ ജാമ്യം റദ്ദാക്കിയപ്പോള്‍ മനസ്സില്ലാമനസോടെ പോലീസിന് പിടിച്ച് റിമാന്‍ഡ് ചെയ്യേണ്ടി വന്നതാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന കാലത്താണ് ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്!
സര്‍വ്വകലാശാല തലത്തിലെ ഒരു തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള ‘ധിക്കാരം’ കാണിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എഐഎസ്എഫുകാരിയായ വനിതാ സഖാവിനെ നടുവിന് ചവിട്ടി മര്‍ദ്ദിക്കുകയും ‘നിനക്ക് ഞങ്ങള്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെ’ന്ന് ഭീഷണിപ്പെടുത്തി ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തതിന് വേറെ കേസുകളും ഈ സ്ത്രീപക്ഷവാദിയായ നവോത്ഥാന നായകനുണ്ട്.
പിണറായി വിജയനെന്ന് പേരുള്ള ഒരാളാണ് ഇവരുടെയൊക്കെ നേതാവ്!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here