Advertisement

വാർദ്ധക്യം വൈകിപ്പിക്കുന്നതിനുള്ള ചികിത്സ വികസിപ്പിക്കാൻ 7800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സൗ​ദി അറേബ്യ…

June 25, 2022
0 minutes Read
Maharashtra Political Crisis, Shiv Sena National Executive Meeting

വാർദ്ധക്യം എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. എന്നാൽ മനുഷ്യരിലെ വാർദ്ധക്യം വൈകിപ്പിക്കുന്നതിനുള്ള ചികിത്സ വികസിപ്പിക്കാൻ 7800 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് സൗ​ദി അറേബ്യ. ഇതോടെ വാർദ്ധക്യത്തിന്റെ അടിസ്ഥാന കാരണങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്ന ഗവേഷകരുടെ ഏറ്റവും വലിയ ഏക സ്പോൺസറായി ഗൾഫ് രാജ്യം മാറും. ഇതുനുമുമ്പ് അമേരിക്കയിലും മറ്റുമുള്ള ഗവേഷകർ മരുന്ന് ഉപയോഗിച്ച് വാർദ്ധക്യം എങ്ങനെ മന്ദഗതിയിലാക്കാമെന്നുള്ളതിനെ കുറിച്ച് ഗവേഷണം നടത്തുന്നുണ്ടായിരുന്നു. ഗൂഗിൾ സ്ഥാപകൻ ലാറി, ജെഫ് ബെസോസ്, ലാറി എലിസൺ പീറ്റർ തീൽ തുടങ്ങിയ പ്രമുഖരും ഇത്തരം ഗവേഷണത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇപ്പോൾ സൗദിയും രംഗത്തെത്തിയിരിക്കുകയാണ്.

ഔപചാരിക ഒരു പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഈ പദ്ധതിയെ കുറിച്ചും വ്യാപ്തിയും യോഗങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഗവേഷകർക്കിടയിൽ ഇത് ആവേശഭരിതമായ സംസാര വിഷയമാണെന്നും ഇത് പ്രായമാകുന്നത് തടയാൻ സാധ്യതയുള്ള മരുന്നുകളെക്കുറിച്ചുള്ള വലിയ പഠനങ്ങളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മുൻ മയോ ക്ലിനിക്ക് എൻഡോക്രൈനോളജിസ്റ്റും പെപ്‌സികോയിലെ മുൻ ചീഫ് സയന്റിസ്റ്റുമായ മെഹ്മൂദ് ഖാനാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. “ആരോഗ്യകരമായി ആയുസ്സ് വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം,” പദ്ധതിയെ കുറിച്ച് ഖാൻ പറഞ്ഞു.

ശരീരത്തിന്റെ വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാൻ സാധിച്ചാൽ വാർധക്യത്തിൽ പിടിപെടാൻ സാധ്യതയുള്ള ഒന്നിലധികം രോഗങ്ങളുടെ ആരംഭം വൈകിപ്പിക്കാനും പ്രായമാകുമ്പോൾ ആളുകൾക്ക് കൂടുതൽ ആസ്വദിക്കാൻ കഴിയുമെന്നും ആരോഗ്യകരമായി ജീവിക്കാം സാധിക്കുമെന്നുമാണ് ഗവേഷകർ മുന്നോട്ട് വെക്കും വാദം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top