കെഎന്‍എ ഖാദറിനെ മനസിലാക്കാത്തത് മുസ്ലിം ലീഗ് മാത്രമെന്ന് ഷാഫി ചാലിയം; ശബ്ദരേഖ ട്വന്റിഫോറിന് [24 exclusive]

കെഎന്‍എ ഖാദറിനെ പിന്തുണച്ച് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. കെഎന്‍എ ഖാദറിനെ മനസിലാക്കാത്തത് മുസ്ലീം ലീഗ് മാത്രമാണ്. തന്റെ അഭിപ്രായത്തില്‍ ഖാദറിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന് ഷാഫി ചാലിയം പറഞ്ഞു. ലീഗ് സംസ്ഥാന സെക്രട്ടറിയുടെ ശബ്ദരേഖ ട്വന്റി ഫോറിന് ലഭിച്ചു.(shafi chaliyam about kna khader)
‘സംവാദത്തെ ഭയക്കുന്നവര്‍ ഭീരുക്കളാണ്. ഖാദറിന്റെ അറിവിനോളം നില്‍ക്കാന്‍ പറ്റുന്നവര്‍ നമ്മുടെ പാര്‍ട്ടിയിലില്ല. ലീഗ് യാത്രയില്‍ ഖാദറിനെ ഉള്‍പ്പെടുത്തിയില്ല. ലീഗ് കേരള യാത്രയില്‍ ഖാദറിന് ഒരു അവസരവും നല്‍കിയില്ല. മറ്റ് പാര്‍ട്ടിയിലായിരുന്നെങ്കില്‍ കെഎന്‍എ ഖാദര്‍ ഗവര്‍ണറോ മന്ത്രിയോ ഒക്കെ ആയേനെയെന്നും ഷാഫി ചാലിയം വ്യക്തമാക്കി.
Read Also: ബിജെപിയും സിപിഐഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല
‘അദ്ദേഹത്തോട് വിശദീകരണം ചോദിക്കുകയല്ലായിരുന്നു വേണ്ടത്. താനടക്കം നിരവധി പേര്‍ കെഎന്‍എ ഖാദറിന്റെ ഒപ്പമുണ്ട്. ഒരു കാലത്ത് കുഞ്ഞാലിക്കുട്ടിയടക്കം ഖാദറിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഷാഫി ചാലിയത്തിന്റെ ശബ്ദരേഖയില്‍ പറയുന്നു.
ആര്‍എസ്എസ് ദേശീയ നേതാവുമായി വേദി പങ്കിട്ട കെ.എന്‍.എ ഖാദറിന്റെ നടപടിയില്‍ ലീഗ നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നു. കോഴിക്കോട് കേസരിയില്‍ വച്ച് നടന്ന പരിപാടിയിലാണ് ഖാദര്‍ പങ്കെടുത്തത്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. വിഷയത്തില്‍ കെഎന്‍എ ഖാദറിനോട് ലീഗ് നേതൃത്വം വിശദീകരണം തേടിയിരുന്നു.വിവാദമായതോടെ സാംസ്‌കാരിക പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും, മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും വിശദീകരിച്ച് കെ.എന്‍.എ.ഖാദര്‍ രംഗത്തെത്തി
Story Highlights: shafi chaliyam about kna khader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here