Advertisement

ബിജെപിയും സിപിഐഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

June 25, 2022
2 minutes Read

ബി ജെ.പിയും സിപി ഐഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഇരുവരുo ഒരേ തൂവൽ പക്ഷികളാണു ഉന്നത നേതൃത്യത്തിൻ്റെ അറിവില്ലാതെ എസ് എഫ് ഐ അഴിഞ്ഞാട്ടത്തിനു മുതിരില്ല. സംഭവത്തിൽ ജനവികാരം പൂർണ്ണമായും എതിരായതോടെ നിൽക്കകള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്ക് പോലും ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കോൺഗ്രവ് മുക്ത ഭാരതമെന്നു ആശയത്തിൽ കൈ കോർത്ത സി പി ഐ എമ്മിന്റെയും ബി ജെപിയുടെയും അന്തർധാരയുടെ തുടർക്കഥയാണു ഇന്നലെ വയനാട്ടിൽ അരങ്ങേറിയത്. ഒരു കാര്യവുമില്ലാതെ അഞ്ച് നാൾ രാഹുൽ ഗാന്ധിയെ 50 മണിക്കുർ ചോദ്യം ചെയ്തിട്ടും സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർപോലും ചോദ്യം ചെയ്യാത്തതിൻ്റെ ഗുട്ടൻസ് ഇപ്പോർ ജനങ്ങൾക്ക് ബോധ്യമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ‘ബാഹ്യ ഇടപെടലുണ്ടായോ എന്ന് സംശയം’; രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്ത സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്

മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ തന്നെയാണ്. കോൺഗ്രസ് മുക്ത ഭാരതമെന്ന അശയം ഇപ്പോൾ പിണറായിയും അണികളും പൂർണ്ണയും ഏറ്റെടുത്തിരിക്കുന്നു. ഇത് കൊണ്ടൊന്നും ഇന്ത്യയിൽ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോൺഗ്രസിനെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട. തൊലി പുറത്തെ ചികിത്സകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാമെന്ന് കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights: Ramesh Chennithala about Rahul Gandhi office attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top