പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിൽ; വിമാനത്താവളത്തിൽ വലിയ സ്വീകരണം

ഷ്ലോസ് എൽമൗയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിലെത്തി. മൂന്ന് ദിവസത്തെ വിദേശ സന്ദർശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഇതിൽ രണ്ടുദിവസവും അദ്ദേഹം ജർമ്മനിയിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് ഒരുക്കിയത്. ഉച്ചകോടിയുടെ ഭാഗമായി തിങ്കളാഴ്ച്ച വരെയാണ് മോദിയുടെ ജർമ്മനി സന്ദർശനം. ( Prime Minister Narendra Modi in Germany; Great reception at the airport )
ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി മോദി സംസാരിക്കും. ഇതിന് ശേഷം അർജന്റീനയുടെ പ്രസിഡന്റിനെ കണ്ട് അദ്ദേഹം ചർച്ച നടത്തും. യൂറോപ്പിലെ ഇന്ത്യക്കാരെയും കാണുമെന്ന് മോദി അറിയിച്ചു.
Read Also: ഗുജറാത്ത് കൂട്ടക്കൊല, നരേന്ദ്ര മോദി 19 വർഷമായി അനുഭവിക്കുന്നത് വലിയ വേദനകൾ; അമിത് ഷാ
ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂൺ 28 ന് യുഎഇയിലെത്തും. നുപുർ ശർമ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുഎയിൽ എത്തുന്നത്.
പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയാണ് യു.എ.ഇ സ്ദർശനത്തിന്റെ ലക്ഷ്യം. യുഎഇ മുൻ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വേർപാടിൽ മോദി അനുശോചനം രേഖപ്പെടുത്തും.
Story Highlights: Prime Minister Narendra Modi in Germany; Great reception at the airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here