മഴ മാറി; കളി 12 ഓവർ വീതം

അയർലൻഡും ഇന്ത്യയും തമ്മിലുള്ള ആദ്യ ടി-20 മത്സരം മഴ മൂലം ചുരുക്കി. ഇരു ടീമുകളും 12 ഓവർ വീതം കളിക്കും. 4 ഓവറാവും പവർപ്ലേ. ബൗളർമാർക്ക് പരമാവധി 3 വീതം എറിയാം. ഇന്ത്യൻ സമയം 11 20ന് മത്സരം ആരംഭിക്കും. ഇടക്കിടെ മഴ പെയ്തതിനാലാണ് കളി ആരംഭിക്കാൻ വൈകിയത്. ടോസ് ഇടുന്നതിനു തൊട്ടുമുൻപ് മഴ പെയ്തതിനാൽ ടോസ് 10 മിനിട്ട് വൈകി. ടോസിനു ശേഷം വീണ്ടും മഴ പെയ്തു. കളി ആരംഭിക്കുന്നതിന് 10 മിനിട്ടുമുൻപ് മഴ കുറഞ്ഞു. അല്പ സമയം മാറിനിന്നതിനു ശേഷം വീണ്ടും മഴ പെയ്തു. ഇന്ത്യൻ സമയം 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഇതുവരെ ആരംഭിച്ചിട്ടില്ല. (rain stops india ireland t20)
Read Also: ഒളിച്ചുകളിച്ച് മഴ; അയർലൻഡ്-ഇന്ത്യ ടി-20 വൈകുന്നു
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദ്ദിക് പാണ്ഡ്യ അയർലൻഡിനെ ബാറ്റിംഗിനയച്ചു. ഇരു ടീമുകളിലും ഓരോ താരങ്ങൾ വീതം അരങ്ങേറി. ഇന്ത്യൻ ടീമിനായി ഉമ്രാൻ മാലിക്കും അയർലൻഡിനായി പേസർ കോണർ ഓൽഫർട്ടുമാണ് അരങ്ങേറിയത്. മലയാളി താരം സഞ്ജു സാംസണും ഐപിഎലിൽ മികച്ച പ്രകടനം നടത്തിയ രാഹുൽ ത്രിപാഠിയും ടീമിൽ ഇടം നേടിയില്ല.
ടീമുകൾ:
India: Ruturaj Gaikwad, Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik, Axar Patel, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Umran Malik
Ireland: Paul Stirling, Andrew Balbirnie, Gareth Delany, Harry Tector, Lorcan Tucker, George Dockrell, Mark Adair, Andy McBrine, Craig Young, Joshua Little, Conor Olphert
Story Highlights: rain stops india ireland t20 12 overs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here