മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ്

രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന് കൊവിഡ്. ഉപമുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയെന്നും, റിസൾട്ട് പോസിറ്റീവാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
“ഞാൻ ആരോഗ്യവാനാണ്… എല്ലാവരുടെയും അനുഗ്രഹത്തോടെ കൊവിഡിനെ പരാജയപ്പെടുത്തി, ജനസേവനത്തിലേക്ക് ഉടൻ മടങ്ങിയെത്തും. എന്നോട് സമ്പർക്കം പുലർത്തുന്നവർ കൊവിഡ് ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ പരിശോധന നടത്തണം.” – അജിത് പവാർ ട്വിറ്ററിൽ കുറിച്ചു. ഇത് രണ്ടാം തവണയാണ് 62 കാരനായ അജിത് പവാറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.
काल मी कोरोनाची चाचणी केली; ती पॉझिटिव्ह आली आहे. माझी प्रकृती चांगली असून मी डॉक्टरांचा सल्ला घेत आहे. आपल्या सर्वांच्या आशीर्वादानं कोरोनाला हरवून लवकरच मी आपल्या सेवेत रुजू होईन. माझ्या संपर्कात आलेल्यांनी काळजी घ्यावी आणि लक्षणं दिसल्यास तत्काळ आपली कोरोना चाचणी करून घ्यावी.
— Ajit Pawar (@AjitPawarSpeaks) June 27, 2022
മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിക്കും അടുത്തിടെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ചയോടെ അദ്ദേഹം ആശുപത്രി വിട്ടു. അതേസമയം മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 6,493 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 79,62,666 ആയി. ഞായറാഴ്ച അഞ്ച് മരങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, മരണസംഖ്യ 1,47,905 ആയി ഉയർന്നു. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 24,608 ആണ്.
Story Highlights: Maharashtra Deputy Chief Minister Ajit Pawar Tests Positive For COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here