സഞ്ജുവിനു പകരം ടീമിൽ; ഹൂഡയ്ക്കെതിരെ ഇന്ത്യൻ കാണികളുടെ അധിക്ഷേപം

അയർലൻഡിനെതിരായ ആദ്യ ടി-20യിൽ സഞ്ജുവിനു പകരം ഇന്ത്യൻ ടീമിൽ ഇടംനേടിയ ദീപക് ഹൂഡയ്ക്കെതിരെ കാണികളുടെ അധിക്ഷേപം. ബൗണ്ടറി വരയ്ക്കു സമീപം ഫീൽഡ് ചെയ്യുമ്പോഴാണ് ഹൂഡയ്ക്ക് കാണികളുടെ അധിക്ഷേപം നേരിടേണ്ടിവന്നത്. മത്സരത്തിലുടനീളം ഹൂഡയ്ക്ക് അധിക്ഷേപം നേരിടേണ്ടിവന്നു.
മത്സരത്തിൽ ഹൂഡ വളരെ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിംഗ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ ഋതുരാജിനു പകരം ഓപ്പണറായി ക്രീസിലെത്തിയ ഹൂഡ തുടക്കത്തിൽ പതറിയെങ്കിലും 29 പന്തുകളിൽ 47 റൺസെടുത്ത് പുറത്താവാതെ നിന്നു. ഹൂഡയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.
മത്സരത്തിൽ അയർലൻഡിനെ 7 വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അയർലൻഡ് ഉയർത്തിയ 108 റൺസ് വിജയ ലക്ഷ്യം, 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ഹൂഡ(29 പന്തിൽ 47), ഇഷൻ കിഷൻ (11 പന്തിൽ 26), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ(12 പന്തിൽ 24) എന്നിവരുടെ മികവിലാണ് ഇന്ത്യൻ ജയം. മഴമൂലം മത്സരം 12 ഓവർ വീതമാക്കി ചുരുക്കിയിരുന്നു.
Story Highlights: sanju samson deepak hooda abuse fans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here