ട്രെയിനിലെ ലൈംഗികാതിക്രമം: പെണ്‍കുട്ടിയില്‍ നിന്നും പിതാവില്‍ നിന്നും മൊഴിയെടുത്തു

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് അതിക്രമം നേരിടേണ്ടി വന്ന സംഭവത്തില്‍ പെണ്‍കുട്ടിയില്‍ നിന്നും പിതാവില്‍ നിന്നും മൊഴിയെടുത്തു. എറണാകുളം റെയില്‍വേ പൊലീസ് ആണ് മൊഴിയെടുത്തത്. അതിക്രമം നടത്തിയ ആറു പേര്‍ ആലുവ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള സ്റ്റേഷനുകളില്‍ ഇറങ്ങിയെന്നാണ് പിതാവ് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സീസണ്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരാണ് അതിക്രമം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ് ( Sexual assault on the train ).
കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് നിന്ന് അച്ഛനൊപ്പം വരികയായിരുന്ന തൃശൂര്‍ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തു.
Read Also: ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ 10 ലക്ഷം രൂപയുടെ ആനുകൂല്യവും; അറിയേണ്ടതെല്ലാം
ഗുരുവായൂര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത്. ട്രെയിനിലുണ്ടായിരുന്ന രണ്ട് പേരാണ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. റെയില്‍വേ ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. തുടര്‍ന്ന് കുടുംബം തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കേസ് റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു.
റെയില്‍വേ പൊലീസ് സംഭവത്തില്‍ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. അതിക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Story Highlights: Sexual assault on the train: statements from the girl and her father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here