കാമുകിയെയും സഹോദരനെയും തലയ്ക്കടിച്ചു കൊന്നു; 19 കാരൻ പിടിയിൽ

ജാർഖണ്ഡിൽ കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. അർപിത് അർണവിനെ(19) റാഞ്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. ജൂൺ 18ന് പാന്ദ്ര ഏരിയയിലെ വീട്ടിൽവച്ച് 17 കാരിയെയും 14 കാരനെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തടുക്കാൻ എത്തിയ പെൺകുട്ടിയുടെ അമ്മയെയും അർപിത് കുത്തി പരുക്കേൽപിച്ചു.
പെൺകുട്ടിയുമായി പ്രതി അർപിത് പ്രണയത്തിലായിരുന്നു. ബന്ധത്തെ വീട്ടുകാർ എതിർക്കുകയും, എല്ലാം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ജൂൺ 18ന് രാത്രി 3.30 ഓടെ അർപിത് പെൺകുട്ടിയെ കാണാൻ വീട്ടിലെത്തി. ഇരുവരും സംസാരിക്കുന്നത് കേട്ട പെൺകുട്ടിയുടെ അമ്മ മുറിയിൽ ചെന്നു. പിന്നലെ അർപിത്തിനെ മർദിക്കാൻ തുടങ്ങി. തുടർന്ന് ഇയാൾ കത്തികൊണ്ട് അമ്മയെ നാല് തവണ കുത്തുകയായിരുന്നു.
കത്തി ഒടിഞ്ഞപ്പോൾ മുറിൽ ഉണ്ടായിരുന്ന ചുറ്റിക എടുത്ത് പെൺകുട്ടിയുടെ അമ്മയുടെ തലയിൽ അടിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ കാമുകിയെയും ചുറ്റിക കൊണ്ട് ആക്രമിച്ചു. നിലവിളി കേട്ട് പെൺകുട്ടിയുടെ സഹോദരൻ ഓടിയെത്തുകയും അർപിത് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നുവെന്നും പിന്നീട് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. വിശാഖപട്ടണം, ഭഗൽപൂർ, പട്‌ന എന്നിവിടങ്ങളിൽ ഒളുവിൽ കഴിഞ്ഞശേഷം നാട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് പിടിയിലാകുന്നത്.
Story Highlights: Teen Kills Girlfriend, Her Brother With Hammer In Jharkhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here