Advertisement

ഓടുന്ന കാറിൽ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്ത് കനാലിൽ തള്ളി

June 27, 2022
2 minutes Read

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ യുവതിയെയും ആറുവയസ്സുകാരി മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നവരെ പ്രതികൾ കാറിലെത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഓടുന്ന കാറിൽ പീഡനം നടത്തിയ ശേഷം, ഇരുവരേയും കനാലിൽ എറിഞ്ഞ് പ്രതികൾ രക്ഷപെട്ടു.

മുസ്ലീം മതകേന്ദ്രമായ പിരാൻ കാളിയാറിൽ നിന്ന് തന്റെ മകളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. ഇതിനിടെ ഒരു സംഘം കാറിലെത്തി ബലമായി ഉള്ളിലേക്ക് കയറ്റി. ഓടുന്ന കാറിൽ അമ്മയെയും കുഞ്ഞിനെയും പലയാവർത്തി പീഡിപ്പിച്ചു. മർദിച്ചവശയാക്കി ഇരുവരേയും കനാലിലേക്ക് തള്ളിയിട്ടു. രക്തം വാർന്ന നിലയിൽ കനാലിൽ കിടന്ന യുവതി ഒരുവിധം പൊലീസ് സ്റ്റേഷനിൽ എത്തി.

യുവതിയുടെ പരാതിയിൽ കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്ത പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. സ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധിച്ച് വരികയാണ്. സോനു എന്നാണ് പ്രതിയുടെ പേരെന്നും, കാറിൽ എത്രപേർ ഉണ്ടായിരുന്നതായി യുവതിക്ക് ഓർമ്മയിലെന്നും പൊലീസ് സൂപ്രണ്ട് (റൂറൽ) പ്രമേന്ദ്ര ഡോവൽ അറിയിച്ചു.

ഇരുവരെയും റൂർക്കി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.

Story Highlights: Woman and 6 Year Old Daughter Gangraped In Moving Car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top