സ്വവർഗ ബന്ധത്തിന് കുടുംബം സമ്മതിച്ചില്ല; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി യുവതി

സ്വവർഗ ബന്ധത്തിന് കുടുംബം സമ്മതിക്കാത്തതിനാൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി യുവതി. മറ്റൊരു യുവതിയുമായുള്ള പ്രണയബന്ധത്തെ കുടുംബക്കാർ എതിർത്തതിനെ തുടർന്നാണ് യുവതി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായത്. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ബന്ധം കുടുംബത്തെക്കൊണ്ട് സമ്മതിപ്പിക്കാൻ യുവതി പല തരത്തിലും ശ്രമിച്ചെങ്കിലും അതൊന്നും വിജയിക്കാതിരുന്നതോടെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.
പ്രയാഗ്‌രാജിലെ സ്വരൂപ് റാണി നെഹ്റു ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. 18 മാസങ്ങൾ കൊണ്ടേ ശസ്ത്രക്രിയ പൂർണമായി അവസാനിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്ന് അപ്പർ ബോഡി പാർട്ടിലെ ശസ്ത്രക്രിയ ആണ് നടത്തിയത്. ടെസ്റ്റോസ്റ്റെറോൺ റീപ്ലേസ്മെറ്റ് തെറാപ്പി പിന്നീട് നടക്കും. ഈ തെറാപ്പിയോടെ നെഞ്ചിലെ രോമങ്ങൾ വളരുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Story Highlights: woman switches gender girlfriend families oppose relation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here