കടുത്ത വയറുവേദന; യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 233 സാധനങ്ങൾ!

കടുത്ത വയറുവേദനയുമായി ചികിത്സക്കെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് കോയിനുകളും ബാറ്ററികളും സ്ക്രൂകളും ഗ്ലാസിൻ്റെ കഷ്ണങ്ങളും. തുർക്കിയിലാണ് സംഭവം. 35 വയസുകാരനായ യുവാവിൻ്റെ വയറ്റിൽ നിന്നാണ് ഇത്രയേറെ സാധനങ്ങൾ കണ്ടെത്തിയത്. യുവാവിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന് എൻഡോസ്കപി ചെയ്തിരുന്നു. തുടർന്നാണ് 233 സാധനങ്ങൾ കണ്ടെത്തിയത്. ലിറ കോയിനുകൾ, ബാറ്ററികൾ, കാന്തങ്ങൾ, സ്ക്രൂകൾ, ഗ്ലാസിൻ്റെ കഷ്ണങ്ങൾ എന്നിവയൊക്കെ വയറ്റിൽ നിന്ന് കണ്ടെത്തിയ സാധനങ്ങളിൽ പെടുന്നു. പിന്നീട് ഈ സാധനങ്ങളൊക്കെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആമാശയത്തിൽ ഒന്നോ രണ്ടോ ആണികൾ കുത്തിക്കയറി എന്ന് ശസ്ത്രക്രിയ നടത്തുന്നതിനിടെ ശ്രദ്ധിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ട് കല്ലുകളും രണ്ട് ലോഹക്കഷ്ണങ്ങളും വൻ കുടലിൽ കണ്ടെത്തിയെന്നും ഡോക്ടർമാർ പറഞ്ഞു.
Story Highlights: Doctors Remove Coins Batteries Screws Man Stomach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here