Advertisement

പ്രചരിക്കുന്ന വാർത്തകൾ തെറ്റ്; സൂപ്പർ ഡീലക്സ് ബസുകൾ ഉപയോ​ഗിക്കാതെ നശിക്കുന്നില്ലെന്ന് കെഎസ്ആർടിസി

June 28, 2022
3 minutes Read
KSRTC with explanation on super deluxe buses at Kottayam depot

കോട്ടയം ഡിപ്പോയിലെ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസുകൾ ഉപയോ​ഗിക്കാതെ നശിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി. വീക്ക് എന്റ് അഡീഷണൽ സർവ്വീസിനുള്ള ബസ്സുകളും രാത്രി സർവ്വീസിനും ബഡ്ജറ്റ് ടൂറിസത്തിനും വേണ്ടി ഉപയോ​ഗിക്കുന്നതിനുള്ള സ്പെയർ ബസുകളുമാണ് ഇവ. ഈ ബസുകൾ പകൽ സമയത്ത് പാർക്ക് ചെയ്തിരുന്നതിന്റെ ദൃശ്യങ്ങൾ യാർഡിൽ നിന്ന് പകർത്തിയാണ് തെറ്റായ തരത്തിലുള്ള വാർത്ത നൽകുന്നതെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ( KSRTC with explanation on super deluxe buses at Kottayam depot )

മഴ കാരണം ജൂൺ മാസം ബഡ്ജറ്റ് ടൂറിസം ബുക്കിംഗ് കുറവായതിനാലാണ് ആ ബസ് പാർക്കിം​ഗ് ​ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്. കോട്ടയം ഡിപ്പോയിൽ അന്തർ സംസ്ഥാന സർവ്വീസിന്റെതായിരുന്ന നിലവിലുള്ള സൂപ്പർ ഡീലക്സ് ബസിൽ രണ്ടെണ്ണം ബഡ്ജറ്റ് ടൂറിസത്തിനുള്ളതാണ്. ബാക്കി ബസുകളിൽ രണ്ടെണ്ണം ഇപ്പോഴും കോട്ടയം- സുൽത്താൻ ബത്തേരി റൂട്ടിൽ രാത്രി സർവ്വീസ് നടത്തുന്നവയാണ്. ദീർഘ ദൂര സർവ്വീസുകൾക്കുള്ള ബസുകൾ ബ്രേക്ക് ഡൗണാകുന്ന സാഹചര്യത്തിൽ മാറ്റി ഉപയോ​ഗിക്കുന്നതിന് വേണ്ടിയുള്ളതാണ് മറ്റ് ബസുകൾ.

Read Also: കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ കുഴഞ്ഞു വീണു; ജീവൻ രക്ഷിച്ചത് നഴ്‌സ് അശ്വതി

നിലവിൽ ഇവിടെയുള്ള സൂപ്പർ ഡീലക്സ് ബസുകളിൽ 4 ബസുകളുടെ കാലാവധി ‍ഡിസംബറോടെ 9 വർഷം പൂർത്തിയാകും. ദീർഘദൂര സർവ്വീസുകൾക്ക് ഈ ബസുകളെ ഇനി ഉപയോ​ഗിക്കാനാകില്ല. അതിനാൽ ഇവ ഓർഡിനറി സർവ്വീസിനായി ഉപയോ​ഗിക്കുമെന്നും അതിനുള്ള നടപടി പുരോ​ഗമിക്കുകയാണെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

Story Highlights: KSRTC with explanation on super deluxe buses at Kottayam depot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top