മധ്യപ്രദേശിൽ അഞ്ച് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മധ്യപ്രദേശിൽ അഞ്ച് വയസുകാരൻ കുഴൽക്കിണറിൽ വീണു. മധ്യപ്രദേശിലെ ഛടർപൂർ ജില്ലയിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കർഷകനായ അഖിലേഷ് യാദവിൻ്റെ മകൻ ദിപേന്ദ്ര യാദവാണ് കൃഷിയിടത്തിലുണ്ടായിരുന്ന കുഴൽക്കിണറിൽ വീണത്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. കുട്ടി 30 അടി താഴ്ചയിൽ കുടുങ്ങിയിരിക്കുകയാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജേഷ് രജോര പറഞ്ഞു. കുട്ടി വീണ കുഴൽക്കിണറിനു സമാന്തരമായി 25 അടി താഴ്ചയിൽ കുഴി കുഴിച്ചാണ് രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം പുരോഗമിക്കുന്നത്.
ഇടയ്ക്ക് ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴ രക്ഷാപ്രവർത്തനത്തിനു തിരിച്ചടിയായെങ്കിലും മഴവെള്ളം കടക്കാത്ത രീതിയിൽ കുഴൽക്കിണർ മൂടിയിട്ടു. കിണറ്റിൽ ഒരു ക്യാമറയും ഓക്സിജൻ പൈപ്പും ഇറക്കിവച്ചിട്ടുണ്ട്.
Story Highlights: Boy Falls Borewell Madhya Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here