Advertisement

പരസ്പരം സുഹൃത്തുക്കളാവാൻ സാധ്യത ഒരേ ശരീര ഗന്ധമുള്ളവർ; ഇസ്രയേലിൽ നിന്ന് ശ്രദ്ധേയമായ പഠനം

June 29, 2022
Google News 1 minute Read

പരസ്പരം സുഹൃത്തുക്കളാവാൻ സാധ്യത ഒരേ ശരീര ഗന്ധമുള്ളവരെന്ന് പഠനം. ഇസ്രയേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ഇൻബാൽ റാവ്റെബിയാണ് പഠന റിപ്പോർട്ട് വെളിപ്പെടുത്തിയത്.

“ചില ആളുകളെ കാണുമ്പോൾ നമ്മൾ പെട്ടെന്ന് ക്ലിക്കാവും. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നതുപോലെ തോന്നും. ഇതിനു പിന്നിലെന്താണെന്ന് കൗതുകമായി. കാരണം, മുൻപ് പുറത്തുവന്ന് ചില പഠനങ്ങളിൽ, ആളുകളെ കണ്ടുമുട്ടുമ്പോൾ നമ്മൾ പരസ്പരം അറിയാതെ ശരീര ഗന്ധം പിടിക്കാറുണ്ടെന്ന് തെളിയിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് ഹസ്തദാനം കൊടുത്തതിനു ശേഷം കൈ മൂക്കിനു മുന്നിലേക്ക് ഉയർത്തുന്നതുപോലെ.”- ഇൻബാൽ റാവ്റെബി പറയുന്നു.

പഠനത്തിനായി ഒരേ ലിംഗത്തിൽ പെട്ട 20 ജോഡി സുഹൃത്തുക്കളെയാണ് റാവ്റെബിയും സംഘവും തിരഞ്ഞെടുത്തത്. കമിതാക്കളല്ലാത്ത, ആദ്യ കാഴ്ചയിൽ ക്ലിക്കായ സുഹൃത്തുക്കൾ. ഇവർ എല്ലാവരും ശരീരഗന്ധത്തിലെ രാസഘടകങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഒരു ഉപകരണം ധരിച്ചിരുന്നു. ഈ ഉപകരണമാണ് സുഹൃത്തുക്കൾക്ക് ഏതാണ്ട് ഒരേ ഗന്ധമാണെന്ന് കണ്ടെത്തിയത്.

മുൻപൊരിക്കലും കണ്ടിട്ടേയില്ലാത്ത 17 പേരെയും റാവ്റെബിയും സംഘവും തിരഞ്ഞെടുത്തു. ഇവരും നേരത്തെ സൂചിപ്പിച്ച ഇലക്ട്രോണിക് ഉപകരണം ധരിച്ചിരുന്നു. സംഘങ്ങൾക്കിടയിൽ പെട്ടെന്ന് സൗഹൃദത്തിലായവരുടെ ശരീരഗന്ധവും ഏതാണ്ട് ഒരുപോലെയാണെന്ന് പഠനത്തിൽ തെളിഞ്ഞു.

Story Highlights: friends smell body odor study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here