Advertisement

മേല്‍ക്കൂരയും വാതിലും ഭിത്തിയുമില്ല, ഹോട്ടലിന് വാടക 26,000 രൂപ; സീറോ സ്റ്റാര്‍ ഹോട്ടലിന്റെ വിശേഷങ്ങള്‍ അറിയാം

June 29, 2022
3 minutes Read

മുറിയില്‍ പ്രൈവസി ലഭിക്കുന്നില്ല, രാത്രി മുഴുവന്‍ ബഹളമാണ്, ഉറങ്ങാന്‍ സാധിക്കുന്നില്ല എന്ന അതിഥികളുടെ പരാതികള്‍ പരിഹരിക്കുക എന്നത് പലപ്പോഴും ഹോട്ടല്‍ അധികൃതര്‍ക്ക് വലിയ തലവേദനയാകാറുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ മാത്രം വെച്ചുനീട്ടുന്ന ഒരു ഹോട്ടലുണ്ട്. കിടക്കാനുള്ള മുറിയ്ക്ക് മതിലുകളില്ല. രാത്രി ഉറങ്ങാനാകില്ല. ചൂടു പിടിച്ച ചര്‍ച്ചകള്‍ മാത്രം. ലോകത്തെക്കുറിച്ചുള്ള സകല ആശങ്കകളും പ്രകടിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ഇനിയെന്ത് എന്നാലോചിക്കാനും പ്രതിഷേധം പങ്കുവയ്ക്കാനും മാത്രമുള്ള ഇടമാണത്. ഒരു ദിവസത്തെ വാടക വെറും 26,000 രൂപ മാത്രം. അറിയാം സീറോ സ്റ്റാര്‍ ഹോട്ടലിന്റെ വിശേഷങ്ങള്‍. ( In This Swiss Hotel, You Pay Rs 26,000 To Spend A Sleepless Night )

സ്വിറ്റസര്‍ലന്‍ഡിലെ ഈ ഹോട്ടല്‍ ആരംഭിച്ചത് കണ്‍സെപ്റ്റ് ആര്‍ടിസ്റ്റുമാരായ ഇരട്ട സഹോദരങ്ങളാണ്. ഫ്രാങ്ക്, സഹോദരന്‍ പാട്രിക് റിക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഹോട്ടല്‍ ഒരുക്കിയത്. തെക്കന്‍ സ്വിസ് കന്റോണായ വലൈസിലെ സെയ്‌ലോണ്‍ ഗ്രാമത്തിലാണ് വ്യത്യസ്തമായ ഈ മുറികളുള്ളത്. വാതിലോ ഭിത്തിയോ ഇല്ലാതെ ഒരു പ്ലാറ്റ്‌ഫോമില്‍ വച്ചിരിക്കുന്ന ഡബിള്‍ ബഡും മേശകളും കസേരകളും ടേബില്‍ ലാംപുകളും മാത്രമേ മുറിയിലുള്ളൂ.

Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…

വ്യത്യസ്തമായി ചിന്തിക്കുക എന്നതാണ് ഹോട്ടലിന്റെ അടിസ്ഥാന തത്വം. മനോഹരമായ ഗ്രാമത്തിലെ രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അതിഥികള്‍ രാഷ്ട്രീയവും തത്വചിന്തയും കവിതയും ഒക്കെ സംസാരിക്കുമെന്ന് ഈ ഇരട്ട സഹോദരന്മാര്‍ക്ക് ഉറപ്പായിരുന്നു. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, യുദ്ധങ്ങള്‍ മുതലായവയെക്കുറിച്ചെല്ലാം സംസാരിക്കാനും ഇതിനെയെല്ലാം തടയാന്‍ നമ്മുക്ക് എന്തെല്ലാം ചെയ്യാനാകുമെന്നും അതിഥികള്‍ ആലോചിക്കുമെന്ന് പാട്രികും ഫ്രാങ്കും പ്രതീക്ഷിക്കുന്നു.

Story Highlights: In This Swiss Hotel, You Pay Rs 26,000 To Spend A Sleepless Night

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top