Advertisement

മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉന്നയിച്ചത് തകർന്നടിഞ്ഞ ആരോപണം; മന്ത്രി വീണ ജോർജ്

June 29, 2022
Google News 3 minutes Read
Mathew Kuzhalnadan's allegation against CM pinarayi's daughter false; Minister Veena George

മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉന്നയിച്ചത് തകർന്നടിഞ്ഞ ആരോപണമാണെന്ന് മന്ത്രി വീണ ജോർജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ മകൾ ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകിയിരുന്നുവെന്നും വീണ ജോർജ് വ്യക്തമാക്കി. ( Mathew Kuzhalnadan’s allegation against CM pinarayi’s daughter false; Minister Veena George )

‘ മുഖ്യമന്ത്രിയേയും കുടുംബത്തെയും ആക്ഷേപിക്കാനുള്ള വേദിയായാണ് ഇന്നത്തെ അടിയന്തര പ്രമേയ ചർച്ചയെ പ്രതിപക്ഷം കണ്ടത് എന്നത് ദൗർഭാഗ്യകരമാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാനുള്ള ശ്രമം!. പ്രതിപക്ഷ എംഎൽഎ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഇന്ന് ഉന്നയിച്ചത് മുമ്പേ തന്നെ ഉന്നയിക്കപ്പെട്ട് തകർന്നടിഞ്ഞ ആരോപണമാണ്. പിഡബ്ലുസിയുടെ ഡയറക്ടർ അവരുടെ മെന്ററാണെന്ന് അവർ എഴുതിയെന്നാണ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം. മകൾ ഒരുഘട്ടത്തിലും ഇങ്ങനെ എഴുതിയിട്ടില്ലെന്നും സത്യവിരുദ്ധ പ്രചരണമാണെന്നും മുഖ്യമന്ത്രി തന്നെ സഭയിൽ പറഞ്ഞു.

Read Also: സ്വർണക്കടത്ത്; മുഖ്യമന്ത്രിയോട് 3 ചോദ്യങ്ങളുമായി വി.ടി. ബൽറാം

പൊടിതട്ടിയെടുത്ത ഒരു സ്ക്രീൻ ഷോട്ടിലും മുഖ്യമന്ത്രിയുടെ മകൾ അങ്ങനെ പറഞ്ഞതായി കാണാൻ കഴിയില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വീണ ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകിയിരുന്നു. “എന്റെ സഹപ്രവർത്തകയുടെ ബന്ധുവാണ് ജെയ്ക് ബാലകുമാർ. കമ്പനി തുടങ്ങിയപ്പോൾ വെബ്സൈറ്റിൽ അഡ്വൈസറി ബോർഡിൽ കുറച്ച് ആളുകളെ വയ്ക്കും. അങ്ങനെയാണ് ജെയ്ക്കിനെ ഉൾപ്പെടുത്തിയത്. പിഡബ്ല്യുസിയിലെ അമേരിക്കയിലെ ഒരു വിംഗിലാണ് ജെയ്ക്ക് വർക്ക് ചെയ്യുന്നത്. അയാൾക്ക് ഇന്ത്യയുമായി വലിയ ബന്ധമില്ല. “ഇതാണ് അന്ന് വീണ പറഞ്ഞ കാര്യം.

പിഡബ്ലുസിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉയർന്ന സാഹചര്യത്തിൽ തന്നെ ഇതിൽ നിന്നും ഒഴിവാക്കണമെന്ന് ആ വ്യക്തി തന്നെ ആവശ്യപ്പെട്ടതിനാൽ ഒഴിവാക്കിയെന്നാണ് അന്ന് വീണ വ്യക്തമാക്കിയത്. അതോടുകൂടി ആ ആരോപണത്തിന് നിലനിൽപ്പില്ലാതായി. അതാണ് ഇന്ന് നിയമസഭയിൽ പുതിയ കാര്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന ചില നേതാക്കളുടെ കുടുംബത്തിനെതിരെ ആരോപണം ഉയർന്നപ്പോൾ, അത് പൊതുവേദികളിൽ ഉന്നയിക്കരുതെന്നും വ്യക്തിപരമാണെന്നും കൂടെയുള്ളവർക്ക് നിർദ്ദേശം നൽകിയ നേതാവ് ആരാണെന്ന് പ്രതിപക്ഷാംഗങ്ങൾക്ക് അറിയാതിരിക്കില്ലല്ലോ’! – ആരോ​ഗ്യമന്ത്രി വീണ ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Story Highlights: Mathew Kuzhalnadan’s allegation against CM pinarayi’s daughter false; Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here