Advertisement

ഇത് അപൂർവ നേട്ടം; സൂര്യയും കാജോളും ഓസ്‍കാര്‍ കമ്മിറ്റിയിൽ

June 29, 2022
2 minutes Read
Surya and Kajol on the Oscar committee

തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‍സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങൾക്ക് വർഷം തോറും ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഓസ്‌കാർ അവാർഡുകൾക്ക് വോട്ട് ചെയ്യാനുള്ള അർഹതയുണ്ട്. സൂര്യ നായകനായ സൂരരൈ പോട്ര് 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കാര്‍ എൻട്രിയായിരുന്നു. ( Surya and Kajol on the Oscar committee )

Read Also: ‘ജയ് ഭീം’ വിവാദം: സൂര്യ, ജ്യോതിക, ജ്ഞാനവേൽ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

പുതിയ അംഗങ്ങളുടെ പട്ടിക അക്കാഡമി ചൊവ്വാഴ്‍ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സംവിധായികയായ റീമ കഗ്‍ടി, ഡോക്യുമെന്ററി സംവിധായകരായ സുഷ്‍മിത് ഘോഷ്, റിന്റു തോമസ് എന്നിവർക്കും കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. റിന്റു തോമസ്, സുഷ്‍മിത് ഘോഷ് എന്നിവര്‍ സംവിധാനം ചെയ്‍ത റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‍കര്‍ നോമിനേഷൻ ലഭിച്ചിരുന്നു.

ഇതിനകം തന്നെ അക്കാഡമിയുടെ ഭാഗമായുള്ള നിരവധി ഇന്ത്യക്കാരുണ്ട്. അമിതാഭ് ബച്ചൻ, എ ആര്‍ റഹ്‍മാൻ, വിദ്യാ ബാലൻ, അലി ഫസല്‍, ഷാരൂഖ് ഖാൻ, ആമിര്‍ ഖാൻ, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ തുടങ്ങിയവരാണ് നേരത്തേ തന്നെ ഓസ്‍കാര്‍ കമ്മിറ്റിയിലുള്ളത്.

Story Highlights: Surya and Kajol on the Oscar committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top