‘ബാല്‍ താക്കറെ വളര്‍ത്തിയവര്‍ മകനെ പിന്നില്‍ നിന്ന് കുത്തി’; ദുഃഖമില്ലെന്ന് ഉദ്ധവ് താക്കറെ

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതില്‍ തനിക്ക് ദുഖമില്ലെന്ന് ഉദ്ധവ് താക്കറെ. ഒപ്പമുള്ളവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ അങ്ങനെയൊരാളല്ല. സുപ്രിംകോടതി വിധി പൂര്‍ണമായും അംഗീകരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. (uddhav thackeray response resignation maharashtra political crisis)
മറാത്തികള്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടിയാണ് താന്‍ നിലകൊണ്ടതെന്ന് ഉദ്ധവ് താക്കറെ പറയുന്നു. ബാല്‍ താക്കറെ വളര്‍ത്തിയവരെല്ലാം അദ്ദേഹത്തിന്റെ മകനെ പിന്നില്‍ നിന്ന് കുത്തി. ശരദ് പവാറിനോടും സോണിയ ഗാന്ധിയോടും നന്ദിയുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന എതിരാകുന്നത് സഹിക്കാനാകില്ലെന്നും വിമതര്‍ക്ക് എല്ലാം നല്‍കിയെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.
താക്കറെ കുടുംബത്തില്‍ നിന്ന് സര്‍ക്കാരിന്റെ ഭാഗമാവുന്ന ആദ്യ നേതാവാണ് ഉദ്ധവ് താക്കറെ. ഇതോടെ ശിവസേനകോണ്‍ഗ്രസ്എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യസര്‍ക്കാര്‍ നിലംപതിച്ചു. ബദല്‍ സര്‍ക്കാര്‍ നീക്കങ്ങളുമായി ബിജെപി മുന്നോട്ടുപോവുകയാണ്. നിലവില്‍ മുംബൈയിലെ താജ് ഹോട്ടലില്‍ എംഎല്‍എമാരുമായി ദേവേന്ദ്ര ഫഡ്‌നാവിസ് ചര്‍ച്ച നടത്തുകയാണ്. അദ്ദേഹം ഉടന്‍ തന്നെ ഗവര്‍ണറെ കാണുമെന്ന് റിപ്പോര്‍ട്ടുണ്ട്.
വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. ഇതോടെയാണ് താക്കറെ രാജി അറിയിച്ചത്. വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി തീരുമാനം എതിരായാല്‍ രാജി വയ്ക്കുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് വൈകാരികമായായിരുന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. രണ്ടര വര്‍ഷത്തിനിടെ എന്തെങ്കിലും തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കണമെന്നും ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസും എന്‍സിപിയും തന്നെ ഏറെ സഹായിച്ചപ്പോള്‍ വിമതര്‍ തന്നെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: uddhav thackeray response resignation maharashtra political crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here