‘മഴദിവസത്തിലേക്ക് അല്‍പം തെളിച്ചം’; മനോഹര ചിത്രങ്ങളുമായി മാളവിക മോഹനന്‍

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് മാളവിക മോഹനന്‍. വളരെക്കുറച്ച് ചിത്രങ്ങളില്‍ മാത്രമേ മാളവിക അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയ മികവ് കൊണ്ട് മാളവിക വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മഴ നിറഞ്ഞ് ഇരുണ്ട് കൂടിയ ദിവസത്തില്‍ തന്റെ തിളങ്ങുന്ന ചില ചിത്രങ്ങള്‍ പങ്കുവച്ച് തെളിച്ചം പകരുകയാണ് ഇപ്പോള്‍ മാളവിക. ഷോര്‍ട്ട് കോക്ക്‌ടെയ്ല്‍ ഡ്രെസിലുള്ള നിരവധി ചിത്രങ്ങളാണ് മാളവിക ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. (beautiful photos of malavika mohanan with a caption some shine for a rainy day)
മനോഹരമായ ഒരു ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മഴദിവസത്തിലേക്ക് അല്‍പം തെളിച്ചം എന്ന ക്യാപ്ഷനാണ് മാളവിക തന്റെ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
മാളവിക ധരിച്ചിരിക്കുന്ന ലോ നെക്ക് ലൈന്‍, ക്രോസ് ബാക്ക് ഡ്രെസ് പാര്‍ട്ടി ഫീലാണ് നല്‍കുന്നത്. തൈ ഹൈ സ്ലിറ്റാണ് വസ്ത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവച്ച് അല്‍പ സമയത്തിനുള്ളില്‍ തന്നെ ട്വിറ്ററില്‍ ചിത്രത്തിന് പതിനായിരത്തോളം ലൈക്കുകള്‍ ലഭിച്ചു.
Story Highlights: beautiful photos of malavika mohanan with a caption some shine for a rainy day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here